വെറും 20 രൂപയ്ക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിൽ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ കോൾഗേറ്റിനെതിരെ വിജയം നേടി സാധാരണക്കാരനായ മനീഷ് നാരായണൻ. ഉപഭോക്തൃ കോടതിയിൽ നടത്തിയ ശക്തമായ പോരാട്ടത്തിലൂടെയാണ് മനീഷ് കോൾഗേറ്റ് കമ്പനിയെ പരാജയപ്പെടുത്തിയത്. കോർപ്പറേറ്റുകൾക്കെതിരെ സാധാരണക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുമെന്നതിന്റെ വലിയൊരു തെളിവാണ് ഈ സംഭവം.
കാർ ഡ്രൈവറായ മനീഷ്, സൂപ്പർമാർക്കറ്റിൽ നിന്ന് കോൾഗേറ്റ് ചാർക്കോൾ ടൂത്ത് പേസ്റ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നിയമപോരാട്ടത്തിലേക്ക് കടന്നത്. വെറും 20 രൂപയുടെ പ്രശ്നമാണെന്ന് കരുതി പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. ഉപഭോക്തൃ കോടതിയെ സമീപിച്ച് തന്റെ അവകാശങ്ങൾക്കായി അദ്ദേഹം ഉറച്ചുനിന്നു.
എതിരെ നിൽക്കുന്നത് അംബാനി ആയാലും അദാനി ആയാലും തങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ മടിക്കരുത് എന്ന വലിയ സന്ദേശമാണ് ഈ വിജയം നൽകുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും അനീതിക്കെതിരെ പ്രതികരിക്കാനും മനീഷിന്റെ ഈ നിയമപോരാട്ടം വലിയൊരു പ്രചോദനമാണ്.