മലയാളികളുടെ പ്രിയപ്പെട്ട നടി പാർവതിയും മകൻ കാളിദാസ് ജയറാമും ചെന്നൈ വിമാനത്താവളത്തിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വളരെ ലളിതമായ വേഷത്തിൽ ഒരു സാധാരണക്കാരിയെപ്പോലെ എത്തിയ പാർവതിയെ പ്രേക്ഷകർ ഏറെ സ്നേഹത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ പെട്ടെന്ന് കാറിലേക്ക് കയറാൻ ശ്രമിക്കുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
യാത്രയുടെ ക്ഷീണത്തിലായിരുന്ന പാർവതി മേക്കപ്പില്ലാതെയാണ് എയർപോർട്ടിൽ എത്തിയത്. താരം എത്തിയ ഉടൻ തന്നെ ഡ്രൈവർ ഡോർ തുറക്കാൻ അല്പം വൈകിയപ്പോൾ പാർവതി വെപ്രാളത്തോടെ ഡോറിൽ രണ്ടു മൂന്ന് തവണ മുട്ടുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഡ്രൈവറോട് ദേഷ്യപ്പെടുകയോ മറ്റ് പ്രതികരണങ്ങൾ നടത്തുകയോ ചെയ്യാതെ താരം ശാന്തമായാണ് കാറിനുള്ളിലേക്ക് കയറിയത്. ഈ സമയം കാളിദാസ് ലഗേജുകൾ വാങ്ങി വണ്ടിയുടെ പുറകിൽ വെക്കുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെയാണ് ഇരുവരും അവിടെ നിന്നും യാത്രയായത്.
സാധാരണയായി പാർവതിക്കൊപ്പം മരുമകൾ തരിണിയാണ് ഉണ്ടാകാറുള്ളത്. മകൾ ചക്കി വിദേശത്തായതിനാലും കാളിദാസ് തിരക്കിലായതിനാലും തരിണിയാണ് പലപ്പോഴും പാർവതിക്ക് കൂട്ടാകാറുള്ളത്. എന്നാൽ ഇത്തവണ അമ്മയ്ക്കൊപ്പം കാളിദാസിനെ കണ്ടതിൽ ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. ചെന്നൈയിൽ വലിയ ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതം നയിക്കുന്ന ജയറാമിന്റെയും കുടുംബത്തിന്റെയും ഈ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്.