Thanks for watching! Content unlocked for this session.

മുപ്പത് വർഷം പഴക്കമുള്ള അമ്മയുടെ സാരിയിൽ സുന്ദരിയായി സംവൃത സുനിൽ; ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഏകദേശം മുപ്പത് വർഷത്തോളം പഴക്കമുള്ള തന്റെ അമ്മയുടെ സാരി ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ നിരന്തരം പങ്കുവെക്കാറുള്ള സംവൃതയുടെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തന്നോളം തന്നെ പഴക്കമുള്ള അമ്മയുടെ സാരിയിലാണ് താൻ എത്തിയിരിക്കുന്നതെന്ന് സംവൃത ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. ലേറ്റസ്റ്റ് ട്രെൻഡുകളെ വെല്ലുന്ന രീതിയിലുള്ള കളർ മിക്സിങ് ഉള്ളതാണ് ഈ സാരിയെന്ന് ആരാധകർ പറയുന്നു. ചിത്രങ്ങൾക്ക് താഴെ നടി രജിഷ വിജയൻ ഈ സാരി തനിക്ക് കടം തരുമോ എന്ന് ചോദിച്ചുകൊണ്ട് കമന്റ് ചെയ്തിരുന്നു. തീർച്ചയായും തരാമെന്ന് സംവൃത ഇതിന് മറുപടിയും നൽകി. നടി ഗായത്രി അശോകൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും ആരാധകരും സംവൃതയുടെ ഈ ചിത്രത്തിന് താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് സംവൃത സുനിൽ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി താരം തിളങ്ങി. വിവാഹശേഷം വിദേശത്തേക്ക് പോയെങ്കിലും റിയാലിറ്റി ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും സജീവമായി നിലനിൽക്കാൻ സംവൃതയ്ക്ക് സാധിക്കുന്നുണ്ട്.