Thanks for watching! Content unlocked for this session.

നടൻ സലിം കുമാർ കൊച്ചി അമൃത ആശുപത്രിയിൽ; വെന്റിലേറ്ററിൽ തുടരുന്നു

പ്രശസ്ത ചലച്ചിത്ര നടൻ സലിം കുമാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം മുൻപ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ലിവർ സിറോസിസ് ബാധിതനായിരുന്ന അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ മാറി കുറച്ചുനാളുകളായി പൊതുവേദികളിലും കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.

അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമാകേണ്ടതുണ്ട്. നടൻ ദിലീപിനൊപ്പം അഭിനയിച്ച ‘ഭാ ഭാ ഭാ’ ആണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.