Thanks for watching! Content unlocked for this session.

ബിഗ് ബോസ് മലയാളം സീസൺ 8: സോഷ്യൽ മീഡിയയിൽ പുതിയ പ്രെഡിക്ഷൻ ലിസ്റ്റ്

ബിഗ് ബോസ് മലയാളം സീസൺ 8-നായുള്ള കാത്തിരിപ്പ് ശക്തമാകുന്നതിനിടെ, സോഷ്യൽ മീഡിയയിൽ പുതിയൊരു പ്രെഡിക്ഷൻ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ബിഗ് ബോസ് പ്രേമികൾ ഏറെ ആവേശത്തോടെയാണ് ഈ ലിസ്റ്റിനെ നോക്കിക്കാണുന്നത്. ടെലിവിഷൻ, സിനിമ, സോഷ്യൽ മീഡിയ രംഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളുടെ പേരുകളാണ് ഈ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

പ്രെഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ‘ഉപ്പും മുളകും’ പരമ്പരയിലൂടെ പ്രിയങ്കരരായ ജൂഹി, നിഷാ സാരംഗ് എന്നിവരുടെ പേരുകളാണ്. കൂടാതെ സീരിയൽ താരങ്ങളായ ഐശ്വര്യ രാജീവ്, മനീഷ മഹേഷ്, ഏഷ്യാനെറ്റ് സീരിയലുകളിലൂടെ ശ്രദ്ധേയയായ മാളവിക എന്നിവരും ലിസ്റ്റിലുണ്ട്. സിനിമയിൽ നിന്ന് നടിമാരായ ഗ്രേസ് ആന്റണി, അനന്യ, പ്രമുഖ നിർമ്മാതാവ് ബാദുഷ എൻ.എം എന്നിവരെയും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. അവതാരകരായ ജ്വൽ മേരി, രാജ് കലേഷ് എന്നിവരും ഈ സീസണിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

സംഗീത ലോകത്തുനിന്ന് ഗായകരായ നജീം അർഷാദ്, അഫ്സൽ ഖാൻ എന്നിവരുടെ പേരുകൾ കേൾക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ നിന്ന് സ്റ്റെഫി സണ്ണി, യൂട്യൂബർ നിത പ്രോമി, അലിൻ ജോസ് പെരാര (എ.ജെ.പി), ആറാട്ടണ്ണൻ എന്നിവരെയും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാർ മാജിക് താരങ്ങളായ ബിനീഷ് സെബാസ്റ്റ്യൻ, അസീസ്, നടൻ ജിയാ ഇറാനി, നർത്തകിയും നടിയുമായ ദേവി ചന്ദന, ബിസിനസ് വുമണായ ആരതി പൊടി എന്നിവരും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. എങ്കിലും, ഇവരിൽ ആരുടെയും കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.