നിങ്ങളുടെ ജീവിതത്തിൽ ഇനി സംഭവിക്കാൻ പോകുന്ന പ്രധാനപ്പെട്ട കാര്യങ്ങളും നിങ്ങളുടെ സ്വഭാവ സവിശേഷതകളും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ചിത്ര തിരഞ്ഞെടുപ്പ് രീതി ശ്രദ്ധേയമാകുന്നു. ശ്രീപരമേശ്വരൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ വരാനിരിക്കുന്ന മാറ്റങ്ങളും അതിനുള്ള പരിഹാര മാർഗ്ഗങ്ങളും ഈ പ്രവചനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.
കൈലാസനാഥനായ ശ്രീപരമേശ്വരന്റെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ, ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ആശങ്കപ്പെടുന്നവരും ഓവർ തിങ്കിംഗ് ഉള്ളവരുമാണ് നിങ്ങൾ എന്ന് ഇത് വ്യക്തമാക്കുന്നു. ഈ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി മുന്നോട്ട് പോയാൽ ഒരാഴ്ചയ്ക്കകം ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഇതിനായി ഇഷ്ടദേവതാ പ്രീതി വരുത്താനും, കാക്കകൾക്ക് ആഹാരം നൽകി പിതൃപ്രീതി നേടാനും, ‘ഓം നമശിവായ’ മന്ത്രം ജപിക്കാനും നിർദ്ദേശിക്കുന്നു.
ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാണ് തിരഞ്ഞെടുത്തതെങ്കിൽ, കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്ന ശാന്തസ്വഭാവക്കാരാണ് നിങ്ങളെങ്കിലും ചിലപ്പോൾ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ്. നിങ്ങളുടെ ഉള്ളിൽ ഒതുക്കിവെച്ചിരിക്കുന്ന ആഗ്രഹങ്ങൾ വരും നാളുകളിൽ സഫലമാകുമെന്നും രണ്ടാഴ്ചയ്ക്കകം പ്രശ്നങ്ങൾക്ക് വ്യക്തത വരുമെന്നും ഈ ഫലം പറയുന്നു. ഇതിനായി ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്താനും സന്ധ്യാസമയത്ത് ‘ഓം നമോ ഭഗവതേ വാസുദേവായ’ മന്ത്രം ജപിക്കാനും നിർദ്ദേശമുണ്ട്.