Thanks for watching! Content unlocked for this session.

FLIGHT: വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ; പൈലറ്റിന് ഹൃദയാഘാതം; അടിയന്തര ലാൻഡിങ്

ടെനറൈഫിൽ നിന്ന് ബർമിംഹാമിലേക്ക് പറക്കുകയായിരുന്ന ജെറ്റ് 2 വിമാനത്തിലെ പൈലറ്റിന് യാത്രാമധ്യെ ഹൃദയാഘാതം വന്നതിനെ തുടർന്ന് 30,000 അടി ഉയരത്തിൽ നിന്ന് വിമാനം പോർച്ചുഗലിലെ പോർട്ടോയിൽ അടിയന്തര ലാൻഡിങ് നടത്തി. 220 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനം പെട്ടെന്ന് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നത് ശ്രദ്ധിച്ച ഫസ്റ്റ് ഓഫീസറാണ് ക്യാപ്റ്റന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നത് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ മെയ്ഡേ സന്ദേശം നൽകി വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാൻ അനുമതി തേടി. ഫ്രാൻസിസ്കോ സക്കാർനേറോ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. റൺവേയിൽ കാത്തുനിന്ന മെഡിക്കൽ സംഘം പൈലറ്റിന് പ്രാഥമിക ചികിത്സ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

യാത്രക്കാർ 13 മണിക്കൂറോളം വിമാനത്താവളത്തിൽ ചിലവഴിച്ച ശേഷം മറ്റൊരു പൈലറ്റ് എത്തി വിമാനം ബർമിംഹാമിലേക്ക് പറത്തി. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാന കമ്പനി അറിയിച്ചു. ജീവൻ പണയം വെച്ച് 220 യാത്രക്കാരെയും സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച ആ പൈലറ്റിന്റെ ധൈര്യത്തെ എല്ലാവരും അഭിനന്ദിക്കുന്നു.