തൻ്റെ ചികിത്സാ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ താരം രേണു സുധി ആശുപത്രിയിൽ നിന്നും പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധേയമാകുന്നു. നാളെ രാവിലെ ഒൻപത് മണിക്ക് തനിക്ക് കീമോതെറാപ്പി ആരംഭിക്കുകയാണെന്നും എല്ലാവരും തനിക്കായി പ്രാർത്ഥിക്കണമെന്നും രേണു വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.
തൻ്റെ കുഞ്ഞായ രുദ്രപ്പനെ ഓർത്തെങ്കിലും എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് രേണു വികാരാധീനയായി പറഞ്ഞു. താൻ മരിച്ചുപോകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ ഇടുന്നവരോട് ഒന്നും പറയാനില്ലെന്നും, എന്നാൽ തന്നെ ഒരുപാട് സ്നേഹിക്കുന്ന ഒട്ടനവധി ആളുകളോട് വലിയ നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.