Thanks for watching! Content unlocked for this session.

നിങ്ങളെ പരിഹസിച്ചവർ നിങ്ങളോട് മാപ്പ് ചോദിക്കാൻ വരുന്നു

പ്രപഞ്ചശക്തി ഇന്ന് നിങ്ങൾക്കായി കൊണ്ടുവരുന്ന സന്ദേശം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ശക്തമായ ഒരു എനർജി തന്നെയാണ്. നിങ്ങളെ ഒറ്റപ്പെടുത്തിയ, നിങ്ങളെ വേദനിപ്പിച്ച, നിങ്ങളെ മറ്റുള്ളവരുടെ മുന്നിൽ പരിഹസിച്ച ആളുകൾ നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുന്ന ആ സമയം പ്രപഞ്ചം കൊണ്ടുവരുന്ന ഒരു സാഹചര്യമാണ്.

നിങ്ങളെ വേദനിപ്പിച്ച ആ വ്യക്തിയുടെ പ്രവർത്തികൾ നിങ്ങളിൽ ആഴത്തിലുള്ള മാനസിക മുറിവുകൾ ഉണ്ടാക്കിയിരിക്കാം. പക്ഷേ ആ മുറിവിൽ നിങ്ങൾ ഒരിക്കലും തളർന്നു പോയിട്ടില്ല. നിങ്ങളുടെ ഉള്ളിലെ നന്മയും വിശ്വാസവും നിങ്ങൾ വിട്ടുകളഞ്ഞിട്ടില്ല. അവർ നിങ്ങൾക്ക് നൽകിയ വേദന നിറഞ്ഞ അനുഭവങ്ങൾ ഒരിക്കലും നിങ്ങളെ തളർത്തിയില്ല — മറിച്ച് നിങ്ങളെ കൂടുതൽ ബലവാന്മാരാക്കി മാറ്റുകയാണ് ചെയ്തത്.

നിങ്ങളെ വേദനിപ്പിച്ച ആ വ്യക്തിയെ ഇനിയും നിങ്ങളുടെ ജീവിതത്തിൽ പിടിച്ചു നിർത്തേണ്ടതില്ല. കാരണം നിങ്ങളെ സ്നേഹിക്കാനും പിന്തുണക്കാനും കഴിയുന്ന സത്യസന്ധവും ആത്മാർത്ഥവുമായ ബന്ധങ്ങളും സ്നേഹവും നിങ്ങളെ കാത്തു നിൽക്കുന്നുണ്ട്. അവർ നിങ്ങൾക്ക് നൽകിയ വേദന ഒരിക്കലും ഒരു അവസാനമല്ല, മറിച്ച് നിങ്ങളെ കൂടുതൽ പ്രകാശമുള്ള ഒരു വഴിയിലേക്ക് നയിക്കാനുള്ള വഴിത്തിരിവാണ്.

നിങ്ങളുടെ ഉള്ളിൽ കുറച്ചു കാലമായി ഉറങ്ങി കിടക്കുന്ന ആഗ്രഹങ്ങളും കഴിവുകളും വീണ്ടും ഉണരുന്ന ഒരു ഘട്ടമാണ് ഇപ്പോൾ. നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കണം, നിങ്ങളിലെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ശക്തമായ ആഗ്രഹം നിങ്ങളിൽ വന്നു തുടങ്ങിയിരിക്കുന്നു. ഭയമോ ധൈര്യക്കുറവോ തോന്നിയാലും എങ്ങനെയും പരിശ്രമിക്കണം എന്ന ആവേശമാണ് നിങ്ങളിൽ കൂടുതലായി ഉള്ളത്.

മുൻപ് പല കാര്യങ്ങളിലും നിങ്ങൾക്കുണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീങ്ങി കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി വന്നു ചേരുന്നുണ്ട്. നിങ്ങൾക്ക് പ്രതികൂലമായി നിൽക്കുന്ന വ്യക്തികളും സാഹചര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി മാറാൻ പോകുന്നു. നിങ്ങളുടെ ചിന്തകളിലും പ്രവർത്തികളിലും തീരുമാനങ്ങളിലും സത്യസന്ധത പുലർത്തുക. നിങ്ങൾ ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ ഫലങ്ങളും അനുകൂലമായിരിക്കും. പഴയ നെഗറ്റീവ് ചിന്തകളെയും ബന്ധങ്ങളെയും ഉപേക്ഷിച്ച്, ദൈവിക സംരക്ഷണം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടു പോവുക.