ജീവിതത്തിലെ കടുത്ത പ്രതിസന്ധികളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മോചനം നേടാൻ വരാഹി ദേവി മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്ന് ആത്മീയ വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു. പൂർണ്ണമായ ഭക്തിയോടും വിശ്വാസത്തോടും കൂടി ദേവിയെ മനസ്സുരുകി വിളിച്ചാൽ ഏത് വലിയ ദുരിതത്തിലും അമ്മ താങ്ങായി എത്തുമെന്നാണ് വിശ്വാസം.
ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി കൈയും കാലും മുഖവും വൃത്തിയായി കഴുകി ശുദ്ധിവരുത്തിയ ശേഷമാണ് ഈ മന്ത്രം ജപിക്കേണ്ടത്. “ഓം വരാഹി ദേവി നമ” എന്ന ലളിതമായ മന്ത്രം തെറ്റുകൂടാതെ 21 തവണ ജപിക്കണം. ഈ പ്രാർത്ഥന നല്ല കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്നും, തെറ്റായ ലക്ഷ്യങ്ങളോടെയോ മറ്റുള്ളവർക്ക് ദോഷം വരുത്തുന്ന രീതിയിലോ മന്ത്രം ദുരുപയോഗം ചെയ്യരുതെന്നും വിശ്വാസികൾക്ക് കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്.