പ്രശസ്ത ചലച്ചിത്ര നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് നിലവിൽ അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്.
മുൻപ് ഇതേ ആശുപത്രിയിൽ വെച്ച് അദ്ദേഹം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സിനിമകളിൽ സജീവമായിരുന്നെങ്കിലും കുറച്ചു നാളുകളായി അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. പരമാവധി മെഡിക്കൽ സഹായം ലഭ്യമാക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.