2026 ജൂൺ 15 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ മീനരാശിയിൽ പെട്ട ചില നക്ഷത്രജാതകർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളും ഭാഗ്യാനുഭവങ്ങളും ഉണ്ടാകുമെന്ന് ജ്യോതിഷ പ്രവചനം. വ്യാഴം അനുകൂലമായി അഞ്ചാം ഭാവമായ പൂർവ്വപുണ്യസ്ഥാനത്ത് സഞ്ചരിക്കുന്നതിനാൽ മീനരാശിയിലെ പൂരുട്ടാതി, ഉതൃട്ടാതി, രേവതി നക്ഷത്രക്കാർക്കാണ് ഈ കാലയളവിൽ സകലവിധ ഐശ്വര്യങ്ങളും ആഗ്രഹസാഫല്യവും കൈവരാൻ പോകുന്നത്. ദീർഘകാലമായി അനുഭവിച്ചിരുന്ന ദുരിതങ്ങളും തടസ്സങ്ങളും മാറി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല കാലഘട്ടമാണ് ഇവരെ കാത്തിരിക്കുന്നത്.
ഈ കാലയളവിൽ തൊഴിൽരംഗത്തും ബിസിനസ്സിലും വലിയ പുരോഗതി കൈവരിക്കാൻ സാധിക്കും. പുതിയ ജോലി ആഗ്രഹിക്കുന്നവർക്കും വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്കും അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും വലിയ ജനപിന്തുണയും പ്രമോഷനും ലഭിക്കും. മുൻപ് മുടങ്ങിപ്പോയ ബിസിനസ് സംരംഭങ്ങൾ പുനരാരംഭിക്കാനും അതിൽ നിന്ന് മികച്ച വിജയം നേടാനും ഈ സമയം സഹായിക്കും.
പുതിയ വീട് പണിയാനും സ്ഥലം വാങ്ങാനും വാഹനം സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള യോഗം ഈ സമയത്തുണ്ട്. തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വ്യാഴാഴ്ചകളിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി തൃക്കൈവെണ്ണ, തുളസിമാല, പാൽപായസം എന്നിവ വഴിപാടായി നൽകാനും, ഗൃഹസംബന്ധമായ പ്രശ്നങ്ങൾക്ക് വരാഹമൂർത്തി ക്ഷേത്രത്തിൽ ഭാഗ്യസൂക്താർച്ചന നടത്താനും നിർദ്ദേശിക്കുന്നു. കൂടാതെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ചുവന്ന പട്ട് സമർപ്പിക്കുന്നതും കുട്ടികളില്ലാത്തവർ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പഴനിവേദ്യവും താമരമാലയും സമർപ്പിക്കുന്നതും ആഗ്രഹപൂർത്തീകരണത്തിന് ഉത്തമമാണ്.