Thanks for watching! Content unlocked for this session.

പെരുന്നാൾ അവധിക്ക് മുൻപ് റഹീം പുറത്തിറങ്ങുമോ? ആകാംക്ഷയോടെ ബന്ധുക്കൾ

സൗദി അറേബ്യയിൽ 20 വർഷമായി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീം വലിയ പെരുന്നാൾ അവധിക്ക് മുൻപ് പുറത്തിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ബന്ധുക്കൾ. മോചന ഉത്തരവിൽ സൗദി അധികൃതർ ഒപ്പിട്ടതായി ശുഭവാർത്ത ലഭിച്ചു. എക്‌സിറ്റ് വിസയും തയ്യാറായതായി റിപ്പോർട്ട്.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിലെ കൈപ്പിഴയ്ക്ക് ഇരുപത് വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു റഹീം. ഫറോക്കിലെ അമ്മയുടെ കണ്ണീരൊപ്പാൻ ഒടുവിൽ അബ്ദുൽ റഹീം വരുന്നു എന്ന പ്രതീക്ഷയിലാണ് കുടുംബം. മോചന നടപടികൾ പൂർത്തിയായെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.