തമിഴ് താരം വിജയിന്റെ ഭാര്യ സംഗീതയും നടി തൃഷയുടെ അമ്മ ഉമാ കൃഷ്ണനും ഒന്നിച്ചുള്ള വർഷങ്ങൾ പഴക്കമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. നടൻ പാണ്ഡ്യരാജന്റെ മകന്റെ വിവാഹച്ചടങ്ങിൽ നിന്നുള്ള ഈ ദൃശ്യങ്ങളാണ് വിജയ്-തൃഷ പ്രണയ ഗോസിപ്പുകൾക്കിടയിൽ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.
വിവാഹവേദിയിൽ വെച്ച് സംഗീത തൃഷയുടെ അമ്മയെ നോക്കാൻ മടിക്കുന്നതായും, പകരം നടി ഖുശ്ബുവിനോട് സംസാരിച്ച് ചിരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കാൻ വിമുഖത കാണിച്ചതായി നെറ്റിസൺസ് വിലയിരുത്തുന്നു. വിജയും തൃഷയും തമ്മിലുള്ള സൗഹൃദം ശക്തമായിരുന്നതും, പിന്നീട് കുടുംബത്തിന്റെ എതിർപ്പുകളെ തുടർന്ന് 2008-ന് ശേഷം ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്യുന്നത് നിർത്തിയതുമായ കാലഘട്ടത്തിലെ ദൃശ്യങ്ങളാണിത്.
മുൻപ് കുടുംബത്തിന്റെ എതിർപ്പ് കാരണം തൃഷയുമായുള്ള ബന്ധം വിജയ് വേണ്ടെന്നുവെച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് സംഗീതയുമായി വിജയ് അകന്ന ശേഷമാണ് 15 വർഷങ്ങൾക്ക് ശേഷം തൃഷയും വിജയും വീണ്ടും ഒരുമിച്ച് സിനിമകൾ ചെയ്തത്. നിലവിൽ ഇരുവരും പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്കിടയിൽ സജീവ ചർച്ചയാണ്.