പ്രശസ്ത നർത്തകിയും നടിയുമായ ആശ ശരത്തിന്റെ ഇളയ മകൾ കീർത്തന ശരത്തിന്റെ വിവാഹനിശ്ചയ വാർത്തകളെക്കുറിച്ചുള്ള ചർച്ചകളിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ആശ ശരത്തും മക്കളും കൈകളിൽ മൈലാഞ്ചി അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇളയ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയത്.
കുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള ആശ ശരത്ത്, ഇളയ മകളുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് മുൻപ് സൂചിപ്പിച്ചിരുന്നു. മൂത്ത മകളുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇളയ മകളുടെ വിവാഹനിശ്ചയ ചിത്രങ്ങളാണോ ഇതെന്ന സംശയവുമായി ആരാധകർ എത്തിയിരിക്കുന്നത്.
വരൻ ആരാണെന്നും ഏത് മേഖലയിൽ ജോലി ചെയ്യുന്ന ആളാണെന്നും അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. എന്നാൽ പ്രചരിക്കുന്ന വാർത്തകളോട് ആശ ശരത്ത് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.