Thanks for watching! Content unlocked for this session.

വിവാഹദിവസം വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നത് പൈലറ്റിന്റെ അശ്രദ്ധയെന്ന് സൂചന

വിവാഹദിവസം വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിന് കാരണം പൈലറ്റിന്റെ അമിത ആത്മവിശ്വാസവും അശ്രദ്ധയുമെന്ന് സൂചന. അപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ നവവരൻ ഡേവിഡിന് ജീവൻ നഷ്ടമായിരുന്നു. കനത്ത മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ പറക്കരുതെന്ന് ഡെൽറ്റ എയർലൈൻസ് പൈലറ്റ് കൂടിയായ വരൻ മുന്നറിയിപ്പ് നൽകിയിട്ടും പൈലറ്റ് ഇത് അവഗണിക്കുകയായിരുന്നു എന്നാണ് വിവരം.

അപകടത്തിന് ശേഷം തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അഞ്ചുമണിക്കൂറോളമാണ് വധു കുടുങ്ങിക്കിടന്നത്. ബോധം തെളിഞ്ഞപ്പോൾ പ്രിയതമൻ ജീവനറ്റ നിലയിൽ നെഞ്ചിൽ കിടക്കുന്നതാണ് വധു കണ്ടത്. അറ്റ്ലാന്റയിലുണ്ടായ ഈ ദാരുണമായ ദുരന്തത്തിന്റെ കണ്ണീർ ഓർമ്മകൾ ഡേവിഡിന്റെ മാതാപിതാക്കളാണ് പങ്കുവെച്ചത്.