Thanks for watching! Content unlocked for this session.

സങ്കടം പറഞ്ഞ് ഒന്നിൽ തൊടൂ - ജീവിതഗതി അറിയാം - തൊടുകുറി ശാസ്ത്രം

നമസ്കാരം എല്ലാവർക്കും ആത്മീയത്തിന്റെ പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം. നമ്മൾ പലപ്പോഴും പറയാറുണ്ട് നമ്മുടെ മനസ്സ് നമ്മളോട് ചില കാര്യങ്ങൾ പറയാതെ പറയാറുണ്ടെന്ന്. നമ്മുടെ ഉള്ളിന്റെ ഉള്ളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചോ നമ്മൾ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ചോ ചില സൂചനകൾ പ്രപഞ്ചം നമുക്ക് നൽകാറുണ്ട്. അത്തരം സൂചനകളെ തിരിച്ചറിയാനുള്ള ഒരു വഴിയാണ് തൊടുകുറിശാസ്ത്രം.

നിങ്ങളുടെ മുൻപിൽ ഇപ്പോൾ രണ്ട് ചിത്രങ്ങൾ കാണാം. ഒന്ന് ദുരിതങ്ങളുടെയും ദുഷ്ടശക്തികളുടെയും ശ്വാസം മുട്ടിച്ച് ഇല്ലാതാക്കി നമ്മളെ സംരക്ഷിക്കുന്ന കരുണയും രൗദ്രതയും ഒരുപോലെ നിറഞ്ഞ ഭദ്രകാളി ദേവിയുടെ ചിത്രം. രണ്ട് ശാന്തതയുടെയും ധ്യാനത്തിന്റെയും പ്രതീകമായ ലൗകിക സുഖങ്ങൾക്കപ്പുറം ആന്തരികമായ ശക്തിയെ സൂചിപ്പിക്കുന്ന മഹാദേവന്റെ ചിത്രം. ഈ രണ്ട് ചിത്രങ്ങളിൽ ഏതിലേക്കാണ് നിങ്ങളുടെ മനസ്സ് ഇപ്പോൾ ആഴത്തിൽ ആകർഷിക്കപ്പെടുന്നത്? ആദ്യമായി കണ്ണിൽ ഉടക്കിയ മനസ്സിൽ തങ്ങിയ ആ ചിത്രം തിരഞ്ഞെടുക്കുക.

ഭദ്രകാളി ദേവിയുടെ ചിത്രം തിരഞ്ഞെടുത്തവർക്ക്

ഒരുപാട് നാളായി നിങ്ങളുടെ മനസ്സിൽ ഒരുതരം വീർപ്പുമുട്ടൽ അനുഭവപ്പെട്ടിരുന്നുവെങ്കിൽ, ചില കാര്യങ്ങൾക്ക് ഇനി ഒരു അവസാനം ഉണ്ടാകണം, ചില പ്രശ്നങ്ങൾക്ക് ഒരു പരിഹാരം വേണം എന്നൊക്കെ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും നിങ്ങളുടെ മനസ്സ് ദേവിയുടെ രൂപത്തിലേക്ക് ആകർഷിക്കപ്പെടും. ഭദ്രകാളി വെറുമൊരു സങ്കൽപമല്ല, അതൊരു ഊർജ്ജമാണ് — തടസ്സങ്ങളെ ഭേദിക്കാനുള്ള ഊർജ്ജം.

വരുന്ന ദിവസങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു സംഭവം നടക്കും. നിങ്ങൾ വെറുതെ ആഗ്രഹിച്ച ഒരു കാര്യം നിങ്ങൾ വിചാരിച്ചതിനേക്കാൾ പതിൻമടങ്ങ് ഭംഗിയായി സംഭവിക്കും. അതൊരു ജോലി സംബന്ധമായ കാര്യമാകാം — നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്തുനിന്ന് നല്ല ഓഫർ വരാം. സാമ്പത്തികമായി വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ദൈവദൂതനെപോലെ സഹായമെത്താം. പ്രണയബന്ധങ്ങളിൽ വിള്ളലുകൾ വീണിട്ടുണ്ടെങ്കിൽ ആ ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന സംഭവമുണ്ടാകാം.

ഈ മാറ്റം നിങ്ങളുടെ ജീവിതത്തിലെ ഒരു നിർണായക വഴിത്തിരിവായിരിക്കും. നിങ്ങളുടെ ഉള്ളിലെ ആത്മവിശ്വാസം ഉണരുന്നതിന്റെ സൂചന കൂടിയാണിത്. കുറേക്കാലമായി മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട് സ്വയം വിലകുറച്ച് ഉൾവലിഞ്ഞു ജീവിച്ചവരാണെങ്കിൽ ആ രീതി മാറാൻ പോവുകയാണ്. ശത്രുക്കളെന്ന് കരുതിയവർ പോലും നിങ്ങളുടെ വളർച്ചയിൽ അത്ഭുതപ്പെടും.

വർഷങ്ങളായി നീണ്ടുപോകുന്ന കോടതി കേസ്, പൂർത്തിയാകാത്ത വീടുപണി, എത്താത്ത വിവാഹാലോചന — ഇത്തരം കാര്യങ്ങൾക്ക് ദേവിയുടെ അനുഗ്രഹത്താൽ തീർപ്പുണ്ടാകും. നിങ്ങൾ ചെയ്യേണ്ടത് വരുന്ന അവസരങ്ങളെ ധൈര്യപൂർവ്വം നേരിടുക മാത്രം.

സാമ്പത്തികമായി വലിയ നിധി വരുകയല്ല, പകരം ചെറിയ സഹായങ്ങൾ പോലും വലിയ താങ്ങായി മാറും. നിങ്ങളെ വിലമതിക്കാത്തവർ ജീവിതത്തിൽ നിന്ന് പതിയെ അപ്രത്യക്ഷരാകും. പകരം നിങ്ങളുടെ വിലയറിയുന്ന പുതിയ മനുഷ്യർ വരും. ഓരോ പത്തു ദിവസം കൂടുമ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഓരോ നല്ല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും.

മഹാദേവന്റെ ചിത്രം തിരഞ്ഞെടുത്തവർക്ക്

നിങ്ങൾ പുറമേ ശാന്തനാണെങ്കിലും ഉള്ളിൽ ഒരുപാട് ആഴമുള്ള വ്യക്തിയാണ്. നിങ്ങളുടെ മനസ്സ് ഒരു സമുദ്രം പോലെയാണ് — പുറമേ ശാന്തമായി കാണുമെങ്കിലും ഉള്ളിൽ ഒരുപാട് രഹസ്യങ്ങളും വികാരങ്ങളും. സ്നേഹത്തിന് ഒരുപാട് വില കൊടുക്കുന്ന ആളാണ് നിങ്ങൾ. സുഹൃത്തുക്കൾക്കോ കുടുംബത്തിനോ വേണ്ടി എന്തും ചെയ്യും. ഒരിക്കലും ആരെയും ചതിക്കുകയോ മുതലെടുക്കുകയോ ഇല്ല.

എന്നാൽ നിങ്ങൾ കൊടുക്കുന്ന സ്നേഹത്തിന്റെ പകുതി പോലും തിരികെ കിട്ടാറില്ല. എങ്കിലും അതാണ് നിങ്ങളുടെ മഹത്വം — തിരികെ കിട്ടിയില്ലെന്ന് ദേഷ്യമോ പകയോ വെക്കാറില്ല. മഹാദേവൻ കാളകൂട വിഷം പാനം ചെയ്തതുപോലെ മറ്റുള്ളവരുടെ മോശം അനുഭവങ്ങളെ ഉള്ളിലൊതുക്കി വീണ്ടും സ്നേഹത്തോടെ പെരുമാറും.

ഓരോ തവണയും ഒരു ഫീനിക്സ് പക്ഷിയെപോലെ നിങ്ങൾ ഉയർത്തെഴുന്നേറ്റിട്ടുണ്ട്. കാരണം ആർക്കും ഒരു ദ്രോഹവും ഉണ്ടാകരുത് എന്ന ദൃഢപ്രതിജ്ഞ നിങ്ങളുടെ മനസ്സിലുണ്ട്.

വരുന്ന ദിവസങ്ങളിൽ ഒരുപാട് കാലമായി അകന്നുപോയ ഒരാൾ നിങ്ങളെ തേടിവരും. പഴയ സഹപാഠിയാകാം, ഒരുപാട് സ്നേഹിച്ച വ്യക്തിയാകാം, പിണങ്ങിപ്പോയ ബന്ധുവാകാം. ആ പുനസമാഗമം പഴയ നല്ല ഓർമ്മകളെ തിരികെ കൊണ്ടുവരും. മനസ്സിൽ ആരോടെങ്കിലും പറയണമെന്ന് കരുതി വെച്ചിരുന്ന രഹസ്യമുണ്ടെങ്കിൽ അത് തുറന്നുപറയാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഫലം അനുകൂലമായിരിക്കും.

നിങ്ങൾക്ക് ഒരു പ്രത്യേക ആകർഷണശക്തിയുണ്ട് — പ്രാണശക്തി അഥവാ വൈറ്റൽ എനർജി. അതുകൊണ്ടാണ് ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്. നിങ്ങളെ ആത്മാർത്ഥമായി പ്രണയിച്ചാൽ അവർക്ക് നിങ്ങളെ വിട്ടുപോകാൻ കഴിയില്ല. വരും ദിവസങ്ങൾ ബന്ധങ്ങൾ പുനസ്ഥാപിക്കുന്നതിന്റെയും മനസ്സുതുറന്ന് സംസാരിക്കുന്നതിന്റെയും കാലമാണ്. കുടുംബത്തിൽ സമാധാനമുണ്ടാകും, തെറ്റിദ്ധാരണകൾ മാറും.

ഭദ്രകാളിയെ തിരഞ്ഞെടുത്താലും ശിവനെ തിരഞ്ഞെടുത്താലും പ്രപഞ്ചം നൽകുന്ന സൂചനകൾ ശുഭകരമാണ്. ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. നന്ദി.