Thanks for watching! Content unlocked for this session.

ബിഗ് ബോസ് മലയാളം സീസൺ 8: സോഷ്യൽ മീഡിയയിൽ ചർച്ചയായി പ്രെഡിക്ഷൻ ലിസ്റ്റ്

സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ജന്മദിനത്തിൽ ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ആദ്യ പ്രൊമോ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഇത്തവണത്തെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സീസണിലേക്ക് വരാൻ സാധ്യതയുള്ള പ്രമുഖരുടെ പ്രെഡിക്ഷൻ ലിസ്റ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഗായകൻ അഫ്സൽ, മോഡൽ രഷ്മി നായർ, പരമ്പരകളിലൂടെ ശ്രദ്ധേയനായ അനീഷ് രവി എന്നിവരുടെ പേരുകളാണ് ലിസ്റ്റിൽ പ്രധാനമായും ഉള്ളത്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് ദീപ്തി കല്യാണി, ശീതൾ ഷാബിൻ എന്നിവരും, സോഷ്യൽ മീഡിയയിൽ സജീവമായ നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണകുമാറും ഈ സീസണിൽ എത്തിയേക്കുമെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. കൂടാതെ, ‘പരസ്പരം’ സീരിയലിലൂടെ ശ്രദ്ധേയരായ രേഖാ രതീഷ്, വിവേക് ഗോപൻ എന്നിവരും സാധ്യത പട്ടികയിലുണ്ട്.

സ്റ്റാർ മാജിക് താരം ബിനു അടിമാലി, തങ്കച്ചൻ, ജെസീല പറവിൻ, ‘ഒരുചിരി ഇരുചിരി ബംപർ ചിരി’ താരം ശ്രുതി മോൾ എന്നിവരും ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. നടിമാരായ നിമിഷ സജയൻ, ശാലു മേനോൻ, ഷഫ്ന നിസം, നടൻ യുവകൃഷ്ണ, സോഷ്യൽ മീഡിയ താരം അശ്വിനി തുടങ്ങിയവരുടെ പേരുകളും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഷോയുടെ ലോഞ്ചിങ് വേളയിൽ മാത്രമേ ലഭ്യമാകൂ.