ബിഗ് ബോസ് സീസൺ എട്ട് മലയാളത്തിന്റെ പ്രോമോ വന്നത് മുതൽ ആരാധകർ ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യം എന്നാണ് ആ വലിയ വീടിന് വാതിൽ തുറക്കുന്നതെന്നും ആരൊക്കെയാകും ഈ സീസണിലെ മത്സരാർത്ഥികൾ എന്നുമാണ്.
ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഈ സീസണിൽ വരാൻ സാധ്യതയുള്ള മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ആദ്യത്തെ പേര് മോഡലിംഗ് രംഗത്തുനിന്നും പ്രശസ്തയായി മാറിയ മോഡലിംഗ് താരമായ രശ്മി നായർ. അടുത്തതായി അവന്ധിക മോഹൻ ഏഷ്യാനെറ്റിൽ നിരവധി സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. ഗായകനും റിയാലിറ്റി ഷോ ജഡ്ജുമായ അഫ്സൽ ഈ സീസണിൽ പ്രതീക്ഷിക്കുന്ന താരമാണ്. ഏഷ്യാനെറ്റ് സീരിയലുകളിൽ പണ്ടുമുതലേ ഉള്ള ഒരു സാന്നിധ്യമായ അനീഷ് രവി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ഉയർന്നുവരുന്ന ഏറ്റവും വലിയ പ്രധാന പേര് ദീപ്തി കല്യാണിയുടേതാണ്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ഹൻസിക കൃഷ്ണകുമാറിനെ പ്രതീക്ഷിക്കുന്നുണ്ട്.
സ്റ്റാർ മാജിക് പരിപാടിയിലൂടെ ശ്രദ്ധ നേടിയ ജസീല പർവീൺ ഈ സീസണിലെ പ്രധാന താരമായിരിക്കും. മറ്റൊരു താരമായി മല്ലിക പണിക്കറിനെ ഈ സീസണിൽ പ്രതീക്ഷിക്കുന്നു. ചിരി പടർത്താനായി ബിനു അടിമാലി സീസൺ എട്ടിൽ ഉണ്ടാവുമെന്ന് കരുതുന്നുണ്ട്. മലയാള സിനിമയിലെ നടിയായി മാറിക്കൊണ്ടിരിക്കുന്ന നിമിഷ സജയൻ ഒരു മത്സരാർത്ഥി ആയിരിക്കാം. സീരിയലും ഇന്റർവ്യൂ രംഗങ്ങളിലൂടെ വൈറൽ ആയികൊണ്ടിരിക്കുന്ന പ്രിയങ്ക അനൂപ്. പണ്ടുമുതലേ ഏഷ്യാനെറ്റിലും നിരവധി ചാനലുകളിലും സീരിയൽ രംഗത്തുണ്ടായ രേഖ സതീഷ്. പാട്ടുകാരിയും ജഡ്ജുമായ സയനോര ഫിലിപ്പിനെ ഈ സീസണിൽ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്.
മറ്റൊരു ആക്ട്രസ് ആണ് സീരിയൽ രംഗത്തുനിന്നും ശാലു മേനോൻ. യൂട്യൂബിൽ തരംഗങ്ങൾ സൃഷ്ടിക്കുന്ന ഫൺ കോമഡി കണ്ടെന്റുകൾ ചെയ്യുന്ന ഷാൻമോൻ ഈ സീസണിൽ ഒരു വ്യക്തിയാകാം. ഒരു ചിരി ഇരുചിരി ബംപർ ചിരിയിലൂടെ ശ്രദ്ധ നേടിയ ശ്രുതിമോളെ പ്രതീക്ഷിക്കുന്നുണ്ട്. മറ്റൊരു സ്റ്റാർ മാജിക് താരമായി തങ്കച്ചൻ വിതുരയെ ഈ സീരീസിൽ പ്രതീക്ഷിക്കാം. യുവ കൃഷ്ണ എന്ന ഏഷ്യാനെറ്റിലെ നിരവധി സീരിയലുകളിലെ നടനെയും ഈ സീസണിൽ പ്രതീക്ഷിക്കുന്നുണ്ട്.
ഷഫ്ന നിസാം മറ്റൊരു ഏഷ്യാനെറ്റ് സീരിയലിലെ നടിയാണ്. അതുപോലെതന്നെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ കാരണം ഈ ഇടയ്ക്ക് വൈറലായ അശ്വിനിയെ പ്രതീക്ഷിക്കുന്നുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും പ്രതീക്ഷിക്കുന്ന മറ്റൊരു പേര് ശീതൾ ശാമിന്റെതാണ്. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ ഹിറ്റ് ആയി മാറിയ വിവേക് ഗോപൻ സീസൺ എട്ടിന്റെ ഹൈലൈറ്റ് ആവാം. മലയാള സിനിമയിൽ നിന്നും മറ്റൊരു പ്രധാന പേരാണ് സോസികയുടേത്. അതുപോലെതന്നെ ഏഷ്യാനെറ്റിലെ സീരിയലുകളിലെ പ്രധാന ആക്ടറായ സജിനെയും പ്രതീക്ഷിക്കുന്നുണ്ട്. മറ്റൊരു പ്രധാന പേര് ഏഷ്യാനെറ്റ് സീരിയലുകളിലെ ആക്ട്രസ് ആയ ഐശ്വര്യ റംസായി ആണ്. അതുപോലെ ഇൻസ്റ്റാഗ്രാം യൂട്യൂബ് റിവ്യൂകളിലൂടെ വൈറലായ അലിൻ ജോസ് പെരേര.
ഈ മത്സരാർത്ഥികളിൽ ആരൊക്കെയാണ് ബിഗ് ബോസ് സീസൺ എട്ടിൽ വരാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? അതുപോലെ ഇവരെ കൂടാതെ മറ്റേതെങ്കിലും മത്സരാർത്ഥികളെ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? സീസൺ എട്ട് എന്തായാലും ഒരു മാസ് എന്റർടൈൻമെന്റ് ആകുമെന്നതിൽ ഒരു ഡൗട്ടുമില്ല. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. മറ്റൊരു അപ്ഡേറ്റുമായി നമുക്ക് വീണ്ടും കാണാം, അതുവരേക്കും സ്റ്റേ ട്യൂൺഡ്.