Thanks for watching! Content unlocked for this session.

ഞെട്ടിക്കുന്ന മാറ്റങ്ങളുമായി ബിഗ്‌ബോസ് മലയാളം സീസൺ 8; കോമണർമാർക്ക് കൂടുതൽ അവസരം

ലാലേട്ടന്റെ പിറന്നാൾ ദിവസത്തിൽ തന്നെയാണ് ബിഗ്‌ബോസ് മലയാളം സീസൺ 8 ഉടൻ ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നത്. അടിമുടി വാറ്റിയ ബിഗ്‌ബോസ് ആണ് ഇനി 2026ൽ മലയാളി പ്രേക്ഷകർ കാണാനിരിക്കുന്നത്. ആദ്യ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഇതുവരെയുള്ള ബിഗ്‌ബോസിന്റെ എല്ലാ സീസണുകളിലും മത്സരാർത്ഥികളായി എത്തിയിരുന്നത് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സെലിബ്രിറ്റികളും സിനിമാ താരങ്ങളുമായിരുന്നു. എന്നാൽ ഇത്തവണ ആ ഗതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

ഒരുപാട് കോമണേഴ്സിനെ ബിഗ്‌ബോസ് മലയാളം സീസൺ 8 ലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെയാണെന്ന് ലാലേട്ടൻ അറിയിച്ചു. അതിനുവേണ്ടി ഒരു പ്രത്യേക പ്ലാറ്റ്ഫോം തന്നെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കോമണറായി എത്തിയ അനീഷ് ബെസ്റ്റ് റണ്ണർ അപ്പായി മാറിയത് ഇത്തവണ കൂടുതൽ സാധാരണക്കാർക്ക് അവസരം നൽകാൻ പ്രചോദനമായി.

ഏതാനും ദിവസങ്ങൾ മാത്രമേ ബിഗ്‌ബോസ് മലയാളം സീസൺ 8 ആരംഭിക്കാനുള്ളൂ. ആദ്യ പ്രൊമോ പുറത്തുവന്നതോടെ നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകളും ചർച്ചകളും സജീവമായിട്ടുണ്ട്.