Thanks for watching! Content unlocked for this session.

എല്ലാം ഓവറാക്കി ചളമാക്കുന്ന അപ്പുക്കുട്ടനായി മാറുന്ന ചാണ്ടി ഉമ്മൻ; വിമർശനം ശക്തം

കഴിഞ്ഞ ദിവസം എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യാൻ പുതുപ്പള്ളി ഹൗസിൽ നിന്ന് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത് സൈക്കിളിലായിരുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ ഇലക്ഷൻ പ്രചരണത്തിൽ ഉടനീളം ചാണ്ടി ഉമ്മൻ ഉപയോഗിച്ചതും സൈക്കിൾ തന്നെയായിരുന്നു. എന്നാൽ അത് വെറും ഒരു സൈക്കിൾ അല്ല — ഇലക്ട്രിക് സൈക്കിൾ ആണ്.

എൻഎഫ്ബിഐയുടെ ഹൈബ്രിഡ് ഇലക്ട്രിക് സൈക്കിളാണ് ചാണ്ടി ഉമ്മൻ ഉപയോഗിക്കുന്നത്. മോട്ടോർ ഉപയോഗിച്ച് വേഗത്തിൽ പോകുന്നതിനോടൊപ്പം തന്നെ ചവിട്ടികൊണ്ട് പോകാമെന്ന പ്രത്യേകതയും ഇതിനുണ്ട്. 21 സ്പീഡ് ഗിയർ സിസ്റ്റം, വേഗതയും ബാറ്ററി അടക്കമുള്ള വിവരങ്ങൾ കാണിക്കുന്ന എൽഇഡി ഡിസ്പ്ലേ, ഡ്യുവൽ ഡിസ്ക് ബ്രേക്ക്, ഫ്രണ്ട് സസ്പെൻഷൻ, എൽഇഡി ഹെഡ്ലൈറ്റ്, വാക്കിങ് അസിസ്റ്റ് മോഡ് എന്നിവ അടക്കമുള്ള ഫീച്ചറുകളും ഈ സൈക്കിളിനുണ്ട്. ഏതാണ്ട് 65,000 രൂപയാണ് ഇതിന്റെ വില.

സത്യപ്രതിജ്ഞക്ക് പെട്രോൾ ലാഭിക്കാൻ ചാണ്ടി ഉമ്മൻ ഈ സൈക്കിളിൽ എത്തിയെങ്കിലും കൂടെ അനുയായികൾ എന്ന് പറയപ്പെടുന്നവരുടെ നൂറോളം ബൈക്കുകൾ വേറെയും ഉണ്ടായിരുന്നു. പെട്രോൾ ലാഭിക്കാൻ നൂറിൽ പരം ബൈക്കുകളുടെ അകമ്പടിയോടു കൂടി സൈക്കിൾ ചവിട്ടാൻ ചില്ലറ ഉളുപ്പൊന്നും പോരാതെ വരും.

മുഖ്യമന്ത്രി വിഡി സതീശൻ അടുത്ത ക്യാബിനറ്റിൽ എങ്കിലും ചാണ്ടി ഉമ്മനെ ഒരു മന്ത്രിയായി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ചികിത്സക്കുള്ള അടിയന്തര നടപടിയെങ്കിലും സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. അല്ലെങ്കിൽ അന്തരിച്ച ഉമ്മൻ ചാണ്ടി സാറിനോട് കാണിക്കുന്ന അവഗണനയും വഞ്ചനയുമായി അത് മാറും.

ഒരുതരം ഓവർ ആയിട്ടുള്ള എളിമ കാണിച്ച് ആളുകൾക്കിടയിൽ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന ഒരാളായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. സ്വന്തം അച്ഛന്റെ പാരമ്പര്യം കൊണ്ട് മാത്രം കിട്ടിയ സീറ്റിൽ മത്സരിച്ച് വിജയിക്കുന്നത് ഒരു ഹീറോയിസമായി കാണാനും ആകില്ല.

അതേപോലെ തന്നെയാണ് മരിച്ച് ഏറെ നാളുകളായിട്ടും ഇടയ്ക്കിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി ഇദ്ദേഹം കരയുന്നത്. മകനെ അച്ഛനോടുള്ള സ്നേഹമാണെങ്കിൽ അദ്ദേഹം ചെയ്യേണ്ടത് ഈ ആളുകളെ കൂട്ടി അവിടെ പോയി പൊട്ടിക്കരയുക എന്നതല്ല. ആളില്ലാത്ത നേരത്തോ രാത്രി സമയത്തോ ഒക്കെ അച്ഛന്റെ കല്ലറയിൽ പോയി ആരുടെയും ശല്യമില്ലാതെ ഒന്ന് പൊട്ടിക്കരയാം. നാലാളില്ലാതെ ക്യാമറയില്ലാതെ അഭിനയിക്കാൻ അദ്ദേഹത്തിന് കഴിയൊന്നുമില്ല.

നേരത്തെ ഉമ്മൻ ചാണ്ടി അസുഖബാധിതനായ സമയത്ത് കണ്ട പാസ്റ്റർമാരുടെയും അച്ഛന്മാരുടെയും അടുത്ത് കൊണ്ടുപോകാതെ നല്ല ചികിത്സ കൊടുത്തിരുന്നു എങ്കിൽ ചിലപ്പോൾ ഇങ്ങനെ കരയേണ്ടി വരില്ലായിരുന്നു.

ഇപ്പോൾ 40 വയസ്സ് മാത്രം പ്രായമുള്ള ചാണ്ടി ഉമ്മൻ 26 വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു എന്നും 23 വർഷം അധികാരമില്ലാതെ മാറി നിന്നു എന്നും കരഞ്ഞുകൊണ്ട് പറയുമ്പോൾ അന്ന് ഇദ്ദേഹത്തിന് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതും ഓർക്കണം.

ആശ്രിത നിയമനത്തിൽ അപ്പൻ മരിച്ച ഒഴിവിൽ 37-ാം വയസ്സിൽ രാഷ്ട്രീയത്തിൽ എത്തിയ പണ്ട് ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ യൂണിയൻ ചെയർമാനായിരുന്ന ചാണ്ടി ഉമ്മനെ ഇപ്പോൾ അധികാര ഭ്രാന്ത് ബാധിച്ചോ എന്നൊരു സംശയം കൂടെയുണ്ട്. കല്ലറയിലെ നാടകം, സൈക്കിൾ സർക്കസ് ഒക്കെ അധികാരം ചോദിച്ചു വാങ്ങുന്ന ഒരുതരം കലാപരിപാടികളാണ്.

ഇദ്ദേഹം ഒടുവിൽ ബിജെപിയിലേക്ക് എത്തുമോ എന്ന് സംശയിച്ചാലും തെറ്റുപറയാനാവില്ല. ചുരുക്കി പറഞ്ഞാൽ ഇത്തരം പട്ടിഷോകൾ കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല കേരളത്തിനാകെ നാണക്കേടാണ്.