ഇന്ന് രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട തൊടുകുറിയാണ് പരാമർശിക്കുവാനായി പോകുന്നത്. നിങ്ങളുടെ ജീവിതത്തിൽ പ്രത്യേകിച്ചും ദാമ്പത്യ ജീവിതത്തിൽ എന്തൊക്കെ ഫലങ്ങളാണ് വന്നുചേരാനിരിക്കുന്നത് എന്ന് ഈ തൊടുകുരിശാസ്ത്രത്തിലൂടെ മനസ്സിലാക്കാം.
നിങ്ങൾക്ക് തിരഞ്ഞെടുക്കുവാനായി രണ്ട് ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ആദ്യത്തേത് ശിവപാർവ്വതിമാരുടെ ചിത്രവും രണ്ടാമത്തേത് രാധാസമേധനായിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രവും ആകുന്നു. ഒരു നിമിഷം നിങ്ങളുടെ ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കുക.
ആദ്യത്തെ ചിത്രമായ പാർവ്വതി പരമേശ്വരന്മാരുടെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ:
ജീവിതത്തിൽ വളരെയധികം കുടുംബ ഐക്യം നിങ്ങളിൽ കാണുന്നു. കുടുംബത്തിനു വേണ്ടി ഏതറ്റം വരെ പോകുവാനും നിങ്ങൾ മടിക്കാറില്ല. സുഹൃത്ത് ബന്ധങ്ങളെയും നിങ്ങൾ വിലകൽപ്പിക്കുന്നു. എന്നാൽ പലപ്പോഴും നിങ്ങളുടെ നല്ല മനസ്സ് മറ്റുള്ളവർ കാണാതെ പോകുന്നു — അത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ട്.
കുടുംബത്തിനകത്തും പല പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. എങ്കിലും ഉമാമഹേശ്വരന്മാരുടെ ഏറ്റവും കൂടുതൽ അനുഗ്രഹം നിങ്ങളിലേക്ക് വന്നുചേരാൻ പോകുന്ന സമയമാണിത്. നിങ്ങളുടെ ദാമ്പത്യ ജീവിതം ദൃഢമാകും. പുതിയതായി വിവാഹം കഴിച്ചവർക്ക് സന്തോഷകരമായ നിമിഷങ്ങൾ വന്നുചേരും. മറ്റുള്ളവർ അസൂയപ്പെട്ടേക്കാം — അതൊന്നും മുഖവിലക്ക് എടുക്കേണ്ടതില്ല.
ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുക, പ്രത്യേകിച്ച് തിങ്കളാഴ്ച ദിവസങ്ങളിൽ. നിങ്ങളാൽ കഴിയുന്ന വഴിപാടുകൾ ചെയ്യുക.
രണ്ടാമത്തെ ചിത്രമായ ശ്രീകൃഷ്ണസ്വാമിയും രാധാദേവിയും ഉള്ള ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ:
ദാമ്പത്യ ജീവിതത്തിൽ വളരെ സന്തുഷ്ടരാണ് നിങ്ങൾ. വിവാഹം കഴിഞ്ഞതിനു ശേഷവും പ്രേമം നിങ്ങളുടെ ഇടയിൽ നിലനിൽക്കുന്നു. പ്രണയബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ദാമ്പത്യം വൻവിജയമായി തീരും.
കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. എങ്കിലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അവ പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണെങ്കിൽ കാര്യങ്ങളെല്ലാം നിങ്ങൾക്ക് അനുകൂലമാകും.
ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും അടുത്ത ഭക്തരാണ് നിങ്ങൾ. “ഓം നമോ വാസുദേവായ നമഃ” എന്ന മന്ത്രം ജപിക്കുക. ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ ദർശനം നടത്തുക. പാൽപായസം മുതലായ വഴിപാടുകൾ കഴിപ്പിക്കുക. അങ്ങനെ ചെയ്താൽ കാര്യങ്ങളെല്ലാം പെട്ടെന്ന് അനുകൂലമാകും.
ജീവിതത്തിന്റെ വിലപ്പെട്ട സമയമാണ് ഇപ്പോൾ കടന്നുപോകുന്നത്. അവസരങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതം വൻവിജയമായി തീരും. എല്ലാവർക്കും നന്മയുണ്ടാകട്ടെ.