Thanks for watching! Content unlocked for this session.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം പുറത്ത്!

കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റിരിക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിൽ 21 അംഗ മന്ത്രിസഭയാണ് സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുവാൻ പോകുന്നത്. നിയമസഭയിലെ ശക്തമായ ചോദ്യങ്ങളെ നേരിട്ടും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടവരുമാണ് ഈ മന്ത്രിമാർ. എന്നാൽ ഈ ക്യാബിനറ്റ് പദവിയിൽ ഇരിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഓരോ മാസവും സർക്കാരിൽ നിന്ന് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ലഭിക്കുന്ന ശമ്പളവും വിഐപി ആനുകൂല്യങ്ങളും എത്രയെന്ന് അറിയുമ്പോൾ പലരെയും ഞെട്ടിക്കുന്നതാണ് ഈ കണക്കുകൾ.

ഒരു മന്ത്രിയുടെ അടിസ്ഥാന ശമ്പളം വെറും 2,000 രൂപ മാത്രമാണ്. എന്നാൽ ഇതിനൊപ്പം വലിയ തുകകൾ അലവൻസുകളായി വരുന്നുണ്ട്. ക്ഷാമബത്ത (ഡിഎ) ആയി 38,429 രൂപ പ്രതിമാസം ലഭിക്കും. സ്വന്തം മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി മണ്ഡലം അലവൻസും ഔദ്യോഗിക യാത്രകൾക്കായി 17,000 രൂപ യാത്ര അലവൻസും ലഭിക്കും. ഈ അലവൻസുകൾ എല്ലാം കൂട്ടി ഒരു മന്ത്രിക്ക് ഒരു മാസത്തെ ആകെ ശമ്പളം 97,429 രൂപയാണ് — ഒരു ലക്ഷത്തിനടുത്ത് വരും ഈ തുക.

ഇനി മന്ത്രിമാർക്ക് ലക്ഷങ്ങളുടെ വായ്പകളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. വെഹിക്കിൾ അഡ്വാൻസായി പുതിയ വാഹനം വാങ്ങുന്നതിന് പലിശരഹിത വായ്പയായി നിരവധി ലക്ഷം രൂപ സർക്കാർ നൽകും. സ്വന്തമായി വീട് നിർമ്മിക്കുന്നതിനോ ഭവന നവീകരണത്തിനുമായി 20 ലക്ഷം രൂപ വരെ മുൻകൂറായി കൈപ്പറ്റാം. തിരുവനന്തപുരത്ത് പൂർണമായി സജ്ജീകരിച്ച വസതിയും ഔദ്യോഗിക കാറും സുരക്ഷക്കായി പൈലറ്റ് വാഹനവും സർക്കാർ വകയായി ലഭിക്കും. മന്ത്രിമാർക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും പൂർണമായ മെഡിക്കൽ ഇൻഷുറൻസും സൗജന്യ ചികിത്സയും ലഭ്യമാണ്.

മുഖ്യമന്ത്രി വിഡി സതീശന്റെ കാര്യത്തിലേക്ക് വന്നാൽ, മന്ത്രിമാരെക്കാൾ ഉയർന്ന ഉത്തരവാദിത്വമുള്ള പദവിയായതിനാൽ ശമ്പളവും ആനുകൂല്യങ്ങളും വളരെ കൂടുതലാണ്. അടിസ്ഥാന ശമ്പളവും വിവിധ അലവൻസുകളും ചേർത്ത് പ്രതിമാസം ഏകദേശം 1,50,000 രൂപ ലഭിക്കുന്നു. തിരുവനന്തപുരത്തെ അതിപ്രശസ്തമായ ക്ലിഫ് ഹൗസ് ബംഗ്ലാവാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. 24 മണിക്കൂറും കനത്ത പോലീസ് സുരക്ഷാ വലയത്തിലായിരിക്കും ഈ വസതിയും മുഖ്യമന്ത്രിയും. യാത്രാ സൗകര്യങ്ങളിൽ എപ്പോഴും പൈലറ്റ് എസ്കോർട്ട് വാഹനങ്ങൾ അകമ്പടി ഉണ്ടാകും. കേരളത്തിനകത്തും പുറത്തുമുള്ള ട്രെയിൻ, വിമാന യാത്രകൾക്ക് പ്രത്യേക വിഐപി അലവൻസുകളും വിമാനത്താവളങ്ങളിൽ പ്രത്യേക പ്രോട്ടോക്കോളും ലഭിക്കും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും വിഡി സതീഷിന് ആജീവനാന്തം പ്രത്യേക മുഖ്യമന്ത്രി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ടേയിരിക്കും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഭരണാധികാരികൾക്ക് നൽകുന്ന ഈ ശമ്പളവും ആനുകൂല്യങ്ങളും പലപ്പോഴും വലിയ ജനകീയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൃത്യമായി വിനിയോഗിച്ച് ഈ ശമ്പളത്തോടും ആനുകൂല്യങ്ങളോടും നീതിപുലർത്താൻ പുതിയ മന്ത്രിസഭയ്ക്ക് സാധിക്കുമോ എന്ന് വരുംനാളുകളിൽ തന്നെ കണ്ടറിയാം.