Thanks for watching! Content unlocked for this session.

ദിവസവും സ്ക്വാട്ട് ചെയ്യുന്നതിന്റെ ഗുണങ്ങൾ

ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ് സ്ക്വാട്ട്. എല്ലാ ദിവസവും ഈ വ്യായാമം ചെയ്താൽ ഉണ്ടാകുന്ന പ്രയോജനങ്ങൾ നിരവധിയാണ്.

വ്യത്യസ്ത തരത്തിലുള്ള സ്ക്വാട്ടുകൾ ഉണ്ട്. ഭാരമൊന്നും എടുക്കാതെ ശരീരഭാരം മാത്രം ഉപയോഗിച്ച് ചെയ്യാം. ഡംബലുകളോ ബാർബെല്ലുകളോ ഉപയോഗിച്ചും ചെയ്യാം. തോൾ അകലത്തിലോ അതിൽ കൂടുതലോ അകലത്തിൽ കാലുകൾ വെച്ചതിനുശേഷം താഴേക്ക് വന്ന് വീണ്ടും മുകളിലേക്ക് പോവുക — ഇത്രയേ ഉള്ളൂ. എങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

സ്ക്വാട്ട് ചെയ്യുമ്പോൾ ഹാംസ്ട്രിങ് മസിലുകളും ഗ്ലൂട്ട് മസിലുകളുമാണ് ആദ്യം പ്രവർത്തിക്കുന്നത്. പക്ഷേ ഇത് മാത്രമല്ല — വളരെയധികം മസിലുകൾ ഈ വ്യായാമത്തിനായി ഉപയോഗിക്കപ്പെടുന്നു. ശരീരത്തിന്റെ പകുതിയോളം മസിലുകൾ സ്ക്വാട്ട് ചെയ്യാനായി ആവശ്യമാണ്. കാലുകൾക്കും വയറിനുള്ളിലെ മസിലുകൾക്കും ശക്തിയും രൂപഭംഗിയും ലഭിക്കുന്നു.

ഭാരം കുറയ്ക്കാനും സഹായിക്കുന്നു. കലോറി കത്തിക്കുന്ന ശരീരം നല്ലതുപോലെ പ്രവർത്തിക്കുന്ന ഒരു വ്യായാമം ആയതിനാൽ തന്നെ കലോറി കത്തുകയും ശരീരഭാരം കുറയാൻ തുടങ്ങുകയും ചെയ്യും. സ്ഥിരമായി ചെയ്യുമ്പോൾ ശരീരത്തിന്റെ പ്രവർത്തനവും അവയവങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുന്നു.

രക്തയോട്ടത്തിലെ പുരോഗതിയും ഹൃദയ ആരോഗ്യവുമാണ് അടുത്ത വലിയ പ്രയോജനം. സ്ഥിരമായി ചെയ്യുമ്പോൾ ഹൃദയത്തിലെ മസിലുകൾ ശക്തിയുള്ളതാകുന്നു. കാലിലെ കാഫ് മസിലുകൾക്ക് രണ്ടാമത്തെ ഹൃദയം എന്ന് പറയാറുണ്ട്. ശരീരത്തിന്റെ താഴ്ഭാഗത്തു നിന്നുള്ള രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് ഈ മസിലുകൾക്ക് വലിയ പ്രാധാന്യമുണ്ട്.

പോസ്റ്റർ — നമ്മൾ നിൽക്കുന്ന രീതിയും നടക്കുന്ന രീതിയും മെച്ചപ്പെടുത്താൻ സ്ക്വാട്ട് സഹായിക്കുന്നു. ശരിയായ രീതിയിൽ സ്ക്വാട്ട് ചെയ്യുമ്പോൾ കോർ മസിലുകൾ എല്ലാം ശക്തിയുള്ളതാകുന്നു. അനങ്ങാതെ ഇരുന്ന് നടുവേദന വരാൻ തുടങ്ങിയ ആളുകൾക്ക് സ്ക്വാട്ട് വളരെയധികം സഹായകരമാണ്.

സ്റ്റാമിന കൂട്ടാനും സഹായിക്കുന്നു. സ്ക്വാട്ട് ചെയ്യുമ്പോൾ ശ്വാസകോശ അനുബന്ധ അവയവങ്ങൾക്ക് ശക്തി കൂടുന്നു. ശ്വസനം കൂടുതൽ എളുപ്പമുള്ളതാകുന്നു. താഴേക്ക് പോകുന്ന സമയത്ത് ശ്വാസം എടുക്കുകയും മുകളിലേക്ക് പോകുമ്പോൾ നിശ്വസിക്കുകയും ചെയ്യുക.

കാൽമുട്ടിന്റെയും കണങ്കാലിന്റെയും ശക്തി കൂടാനും സ്ക്വാട്ട് സഹായിക്കുന്നു. കാലിന്റെ മുഴുവൻ ആരോഗ്യവും ശക്തിയും വർധിക്കുന്നു. ജമ്പിങ് സ്ക്വാട്ട് പോലുള്ള വകഭേദങ്ങൾ ശരീരത്തിന് സ്റ്റെബിലിറ്റിയും ബാലൻസും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദിവസവും സ്ക്വാട്ട് ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പോസ്റ്റർ ശരിയാക്കാനും സ്റ്റാമിന കൂട്ടാനുമുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ്.