എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിരുവനന്തപുരത്തെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ നിക്ഷേപങ്ങളും ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) രേഖകളും കണ്ടെത്തി. സിഎംആർഎൽ എന്ന കമ്പനിയിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇഡി പുറത്തിറക്കിയ കുറിപ്പിൽ ഈ രേഖകൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
കൊച്ചിയിലെ ശശിധരൻ കർത്തയുടെ വീട്ടിലെ റെയ്ഡ് തുടരുകയാണ്. മകൻ ശരൺ കർത്തയുടെ മൊഴി ഇഡി രേഖപ്പെടുത്തി. നേരത്തെ ഇഡി സമൻസ് അയച്ചിട്ടും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹാജരായിരുന്നില്ല. വീണ കമ്പനിയുമായുള്ള ഇടപാടുകളുടെ രേഖകളും ബാങ്ക് ഇടപാടുകളുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.