Thanks for watching! Content unlocked for this session.

അഷ്കറിന്റെയും അഖിലയുടെയും യഥാർത്ഥ മുഖം വെളിപ്പെടുത്തി കുടുംബം

അഖിലയുടെ പങ്കാളിയായ അഷ്കറിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി അഖിലയുടെ കുടുംബം രംഗത്ത്. തുടക്കത്തിൽ അഖിലയുടെ കുഞ്ഞിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച് തങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയ അഷ്കർ, യഥാർത്ഥത്തിൽ ഒരു ‘സൈലന്റ് കില്ലർ’ ആയിരുന്നുവെന്ന് അഖിലയുടെ അമ്മ വെളിപ്പെടുത്തി. കുടുംബത്തിന്റെ സ്വത്ത് എഴുതിച്ചോടുക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നത്.

സ്വരലയ ഡാൻസ് അക്കാദമിയിലെ ടെമ്പോ ഡ്രൈവറായിരുന്ന അഷ്കർ, അഖിലയുടെ നൃത്തത്തോടുള്ള താല്പര്യം മുതലെടുത്താണ് സൗഹൃദത്തിലാകുന്നത്. ആദ്യ ഭാര്യക്ക് ക്യാൻസർ ആണെന്നും ബന്ധുക്കൾ തന്നെ കാണാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞാണ് ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചത്. എന്നാൽ പിന്നീട് വീട്ടിൽ താമസമാക്കിയ ഇയാൾ, വസ്തു തന്റെ പേരിൽ എഴുതിത്തരണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കുഞ്ഞിനെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നൃത്ത ക്ലാസിന്റെ പേരിൽ കുഞ്ഞിനെയും കൂട്ടിപ്പോയ അഖില പിന്നീട് വീട്ടിലേക്ക് മടങ്ങിവരാൻ തയ്യാറായില്ല. കുഞ്ഞിന് 104 ഡിഗ്രി പനി വന്നിട്ട് പോലും കാണാൻ വരാതിരുന്ന അഖിലയുടെ മാറ്റത്തിന് പിന്നിൽ അഷ്കറിന്റെ കടുത്ത സമ്മർദ്ദമാണെന്ന് കുടുംബം കരുതുന്നു. അഖിലയുടെയും അഷ്കറിന്റെയും ഭാഗത്തുനിന്നുണ്ടായ ക്രൂരമായ അവഗണനയെ തുടർന്ന് ഒടുവിൽ മുത്തശ്ശി പോലീസിൽ പരാതി നൽകുകയായിരുന്നു.