Thanks for watching! Content unlocked for this session.

നിങ്ങളുടെ ഭാഗ്യം പറയുന്ന തത്ത - പച്ചയോ മഞ്ഞയോ? - തൊടുകുറി ഫലം

നമസ്കാരം നക്ഷത്ര വോയിസിലേക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. ഈ പ്രപഞ്ചത്തിൽ ഒന്നും യാദൃശ്ചികമല്ല. നിങ്ങൾ ഈ വീഡിയോ ഇപ്പോൾ കാണുന്നതുപോലും ഒരു സൂചനയാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുവാൻ പോകുന്ന ഭാഗ്യവഴിത്തിരിവുകളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.

ഇവിടെ നൽകിയിരിക്കുന്നത് രണ്ട് തത്തകളെയാണ് — ഒരു പച്ചത്തത്തയും ഒരു മഞ്ഞത്തത്തയും. തത്ത എന്ന പക്ഷി ബുദ്ധിയുടെയും സന്ദേശത്തിന്റെയും പ്രതീകമാണ്. ഇന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന തത്ത നിങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന സന്ദേശത്തെ വെളിപ്പെടുത്തും. നിങ്ങളുടെ മനസ്സ് പറയുന്ന ഒരു തത്തയെ തിരഞ്ഞെടുക്കുക. ദൈവത്തെ ഒരു നിമിഷം പ്രാർത്ഥിച്ച് നിങ്ങളുടെ മനസ്സിനെ ആകർഷിക്കുന്ന നിറം തിരഞ്ഞെടുക്കുക.

പച്ചത്തത്തയെ തിരഞ്ഞെടുത്തവർക്ക്

സത്യസന്ധത നിങ്ങളുടെ കൂടപ്പിറപ്പാണ്. എന്നാൽ പല അവസരങ്ങളിലും ഈ സത്യസന്ധത നിങ്ങൾക്ക് വിനയായിട്ടുണ്ട്. ചില ആളുകളുടെ കള്ളത്തരങ്ങൾ നിങ്ങൾ ചോദ്യം ചെയ്തത് അവർക്ക് ഇഷ്ടമായില്ല. എത്ര തരത്തിൽ ദുഷ്ടത്തരം കാണിച്ചാലും നിങ്ങളിൽ വളരെയധികം ദൈവാധീനമുണ്ട്. ഏത് ദുർഘട പ്രതിസന്ധിയിൽ പോയി പെട്ടാലും അവസാനം ഈശ്വരകാരുണ്യം കൊണ്ട് നിങ്ങൾ രക്ഷപ്പെടും.

മറ്റൊരാൾക്ക് യാതൊരു ദ്രോഹവും നിങ്ങൾ ചെയ്യില്ല. ഈ കാരണം കൊണ്ടുതന്നെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ സെന്റിമെന്റ്സ് കൊണ്ട് നിങ്ങളിൽ നിന്ന് നഷ്ടമായിട്ടുണ്ട്. മറ്റൊരാളുടെ വിഷമം കണ്ടാൽ അവരുടെ പ്രാരാബ്ദം കൂടി നിങ്ങൾ സ്വയം ഏറ്റെടുക്കും. ഇത് നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ വരെ താളം തെറ്റിച്ചിട്ടുണ്ട്.

ഏകദേശം 21 ദിവസത്തിനുള്ളിൽ ഒരു സുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ഇതൊരു നല്ല ഉത്തമ സുഹൃത്താകാം, ജീവിത പങ്കാളി ആകാം, അല്ലെങ്കിൽ ആത്മാർത്ഥ കാമുകൻ/കാമുകി ആകാം. നിങ്ങളെ സമീപിച്ചിട്ടുള്ള ആളുണ്ടെങ്കിൽ അവർ 21 ദിവസത്തിനുള്ളിൽ ആക്ടീവ് ആകും.

മഞ്ഞത്തത്തയെ തിരഞ്ഞെടുത്തവർക്ക്

എത്ര വലിയ ഊരാക്കുടുക്കിൽ പെട്ടാലും തന്ത്രപൂർവ്വം ഒഴിഞ്ഞുമാറാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. നിങ്ങൾ വളരെ ലോല മനസ്സിന്റെ ഉടമകളാണ്. സ്നേഹിക്കുന്നവർ മുഖം കറുത്ത് സംസാരിച്ചാൽ അത് നിങ്ങളെ വല്ലാതെ ബാധിക്കും. ഈ വീക്നെസ് മുതലെടുത്ത് പലരും നിങ്ങളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പ്രയാസത്തോടെയുള്ള ജീവിതമാണ്. ഇടയ്ക്കിടയ്ക്ക് കലഹങ്ങളും നിങ്ങളുടെ ജീവിതത്തിൽ കാണുന്നുണ്ട്. ശത്രുദോഷവും നിങ്ങളിൽ കാണുന്നുണ്ട് — പലരും നിങ്ങളുടെ കഴിഞ്ഞകാല വളർച്ചയിൽ അസൂയ ഉള്ളവരാണ്. അതുകൊണ്ട് തൽക്കാലം ആർഭാടങ്ങൾ ഒന്നും കാണിക്കാതെ സാധാരണക്കാരനെപ്പോലെ ജീവിക്കുക. നിങ്ങൾ പ്രതികരിക്കുന്നില്ല എന്ന് കണ്ടാൽ അവർ സ്വയം ഒഴിഞ്ഞുപോകും.

നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങൾ

ജോലി പ്രതീക്ഷിക്കുന്ന ആളാണെങ്കിൽ ഉദ്ദേശിച്ചതിലും അധികം ശമ്പളമുള്ള ജോലി നിങ്ങളെ കാത്തിരിപ്പുണ്ട്. വസ്തു കച്ചവടം നടക്കാതെ സങ്കടത്തിൽ ഇരിക്കുന്നവരാണെങ്കിൽ മനസ്സിൽ വിചാരിച്ച തുകയെക്കാൾ കൂടുതലിന് വസ്തു വിറ്റുപോകും. ഒരു വാഹനം വാങ്ങണമെന്ന ആഗ്രഹം ഈ വരുന്ന ഓണത്തിന് മുൻപായി സഫലമാകും.

നിങ്ങളുടെ അനുഭവങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നക്ഷത്ര വോയ്സ് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് നിർത്തുന്നു. നന്ദി നമസ്കാരം.