Thanks for watching! Content unlocked for this session.

നിങ്ങളുടെ ഭാഗ്യം പറയുന്ന തത്ത | പച്ചയോ മഞ്ഞയോ തൊടുകുറി ഫലം

ഈ പ്രപഞ്ചത്തിൽ ഒന്നും യാദൃശ്ചികമല്ല. നിങ്ങൾ ഈ വീഡിയോ ഇപ്പോൾ കാണുന്നതുപോലും ഒരു സൂചനയാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുവാൻ പോകുന്ന ഭാഗ്യവഴിത്തിരിവുകളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഇതിനായി ഇവിടെ നൽകിയിരിക്കുന്നത് രണ്ട് തത്തകളെയാണ് — ഒരു പച്ചത്തത്തയും ഒരു മഞ്ഞത്തത്തയും. തത്ത എന്ന പക്ഷി ബുദ്ധിയുടെയും സന്ദേശത്തിന്റെയും പ്രതീകമാണ്. ഇന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന തത്ത നിങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന സന്ദേശത്തെ വെളിപ്പെടുത്തും.

ദൈവത്തെ ഒരു നിമിഷം പ്രാർത്ഥിച്ച് നിങ്ങളുടെ മനസ്സിനെ ആകർഷിക്കുന്ന നിറം തിരഞ്ഞെടുക്കുക.

പച്ചത്തത്ത തിരഞ്ഞെടുത്തവർക്ക്

നിങ്ങൾക്ക് ഏറ്റവും ആദ്യം തന്നെ എടുത്തു പറയാനുള്ളത് ഈ സത്യസന്ധത നിങ്ങളുടെ കൂടപ്പിറപ്പാണ് എന്നതാണ്. എന്നാൽ പല അവസരങ്ങളിലും ഈ സത്യസന്ധത നിങ്ങൾക്ക് വിനയായിട്ടുണ്ട്. ചില ആളുകളുടെ കള്ളത്തരങ്ങൾ അല്ലെങ്കിൽ തോന്നിവാസങ്ങൾ നിങ്ങൾ ചോദ്യം ചെയ്തത് അവർക്ക് ഇഷ്ടമായില്ല. സമൂഹത്തിലാകാം, ജോലി സ്ഥലത്താകാം, അല്ലെങ്കിൽ ബന്ധുക്കൾക്കിടയിലും ആകാം — അവർ നിങ്ങളെ കീരിയും പാമ്പും പോലെ കാണുന്നു.

പക്ഷേ അവർ എത്രതരത്തിൽ ദുഷ്ടത്തരം കാണിച്ചാലും ഒരു കാര്യവുമില്ല, കാരണം നിങ്ങളിൽ വളരെയധികം ദൈവാധീനമുണ്ട്. നിങ്ങൾ ഏത് ദുർഘട പ്രതിസന്ധിയിൽ പോയി പെട്ടാലും അവസാനം ഈശ്വരകാരുണ്യം കൊണ്ട് നിങ്ങൾ അവിടെ നിന്നും രക്ഷപ്പെടും.

മറ്റൊരാൾക്ക് യാതൊരു ദ്രോഹവും നിങ്ങൾ ചെയ്യില്ല എന്നത് നിങ്ങളുടെ മഹിമയാണെങ്കിലും അതൊരു ബലഹീനത കൂടിയാണ്. ഈ കാരണം കൊണ്ടുതന്നെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ വരെ നിങ്ങളിൽ പലർക്കും നഷ്ടമായിട്ടുണ്ട് — സെന്റിമെന്റ്സ് കൊണ്ട് കരഞ്ഞു കാണിച്ച് ബന്ധുക്കളും സുഹൃത്തുക്കളും തട്ടിയെടുത്തിട്ടുണ്ട്.

മറ്റൊരാളുടെ വിഷമം കണ്ടാൽ അവരുടെ പ്രാരാബ്ദം കൂടി നിങ്ങൾ സ്വയം ഏറ്റെടുക്കുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ വരെ താളം തെറ്റിച്ചിട്ടുണ്ട്. നിങ്ങളുടെ മുൻപിൽ വന്ന് ഒരു സങ്കടം പറഞ്ഞാൽ നിങ്ങൾ പഴയതെല്ലാം മറക്കും, കയ്യിലുള്ളത് എടുത്തു കൊടുക്കുകയും ചെയ്യും.

പ്രധാന മുന്നറിയിപ്പ്: ഒരു കുടുംബം കലക്കി നിങ്ങളുടെ വീട്ടിൽ ചുറ്റി കൂടിയിട്ടുണ്ട്. ഇത് ഒരു സ്ത്രീയോ പുരുഷനോ ആകാം, നിങ്ങളുടെ വീട്ടിലോ ജോലി സ്ഥലത്തോ ആകാം. വിശ്വാസമുള്ളവരുമായി മാത്രം കാര്യങ്ങൾ പങ്കുവെക്കുക. അല്ലാത്തപക്ഷം കുടുംബകലഹങ്ങൾ വരെ ഉണ്ടാകാൻ ഇടയുണ്ട്.

നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യം

ഏകദേശം 21 ദിവസത്തിനുള്ളിൽ ഒരു സുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ഇതൊരു നല്ല ഉത്തമ സുഹൃത്താകാം, ജീവിത പങ്കാളി ആകാം, അല്ലെങ്കിൽ ആത്മാർത്ഥ കാമുകൻ/കാമുകി ആകാം. ഇത് നിങ്ങളുടെ പ്രായത്തെ അടിസ്ഥാനമാക്കിയായിരിക്കും. ഇതിനകം ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ അത് 21 ദിവസത്തിനുള്ളിൽ ആക്റ്റീവ് ആകും.

മഞ്ഞത്തത്ത തിരഞ്ഞെടുത്തവർക്ക്

എത്ര വലിയ ഊരാകുടുക്കിൽ നിങ്ങൾ പെട്ടാലും അവിടെ നിന്നും തന്ത്രപൂർവ്വം ഒഴിഞ്ഞുമാറാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. നിങ്ങൾ വളരെ ലോല മനസ്സിന് ഉടമകളാണ്. നിങ്ങളെ സ്നേഹിക്കുന്നവരാണെങ്കിലും മുഖം കറുത്ത് സംസാരിച്ചാൽ അത് നിങ്ങളെ വല്ലാതെ ബാധിക്കും — ആ സ്ഥലത്ത് വെച്ച് തന്നെ നിങ്ങൾ കരഞ്ഞുപോകും. നിങ്ങൾ ആത്മാർത്ഥമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണിത്.

പക്ഷേ ഈ വീക്നെസ് മുതലെടുത്ത് പലരും നിങ്ങളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. എങ്കിലും അവിടെ നിന്നെല്ലാം നിങ്ങൾ അതിവിദഗ്ധമായി രക്ഷപ്പെട്ടിട്ടുമുണ്ട്.

നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പ്രയാസത്തോടെ ജീവിതം തള്ളിനീക്കുന്ന ഒന്നാണ്. ഇടയ്ക്കിടെ കലഹങ്ങളും ഉണ്ട്. നിങ്ങൾ ഒന്നും മിണ്ടാതിരുന്നാലും മറ്റുള്ളവർ അകാരണമായി നിങ്ങളെ ദ്രോഹിക്കുന്നു. നിങ്ങളിൽ ശത്രുദോഷം കാണുന്നുണ്ട്. പലരും നിങ്ങളുടെ കഴിഞ്ഞകാല വളർച്ചയിൽ അസൂയ ഉള്ളവരാണ്. നിങ്ങളുടെ കയ്യിൽ ഇപ്പോഴും എന്തൊക്കെയോ ഉണ്ട് എന്നാണ് അവരുടെ ധാരണ.

തൽക്കാലം ആർഭാടങ്ങൾ ഒന്നും കാണിക്കാതെ സാധാരണക്കാരനെപ്പോലെ ജീവിക്കുക. നിങ്ങൾ പ്രതികരിക്കുന്നില്ല എന്ന് കണ്ടാൽ അവർ സ്വയം ഒഴിഞ്ഞുപോകും, ശത്രുദോഷവും നീങ്ങും.

നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യം

ജോലി പ്രതീക്ഷിക്കുന്നവർക്ക് പ്രതീക്ഷിച്ചതിലും അധികം ശമ്പളമുള്ള ജോലി ലഭിക്കും. വസ്തു കച്ചവടത്തിന് ശ്രമിക്കുന്നവർക്ക് മനസ്സിൽ വിചാരിച്ച തുകയെക്കാൾ കൂടുതലിന് വസ്തു വിറ്റുപോകും. വാഹനം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് — ലോണായാലും സെക്കൻഡ് ഹാൻഡ് ആയാലും — ഈ വരുന്ന ഓണത്തിന് മുൻപായി ആ ആഗ്രഹം സഫലമാകും.

നിങ്ങളുടെ അനുഭവങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ഈ വീഡിയോ ഇഷ്ടമായെങ്കിൽ നക്ഷത്ര വോയ്സ് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് നിർത്തുന്നു.