Thanks for watching! Content unlocked for this session.

ഗുരുവായൂരപ്പന്റെ ദിവ്യസന്ദേശം: ഭക്തർക്കുള്ള സൂചനകളും അനുഗ്രഹങ്ങളും

നമസ്കാരം. നിങ്ങളുടെ മുന്നിലേക്ക് ഇന്നത്തെ ഈ വീഡിയോ എത്തിയെങ്കിൽ, ഈ വീഡിയോ നിങ്ങൾ കാണുന്നുണ്ടെങ്കിൽ ഒരു നിമിഷം നിൽക്കുക. കാരണം ഇത് സാധാരണ ഒരു വീഡിയോ അല്ല, ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന ഒരു ദൈവസന്ദേശമാണ്.

ജ്യോതിഷം പറയുന്നത് ഒരു മനുഷ്യൻ ദൈവത്തെ തേടുന്ന നിമിഷം അത് അവന്റെ മനസ്സിന്റെ തീരുമാനമല്ല, അവന്റെ കർമ്മത്തിന്റെ വിളിയാണ്. അതുപോലെതന്നെ ഇപ്പോൾ നിങ്ങൾ ഈ വീഡിയോ കാണാൻ ഇടയായത് ഗുരുവായുരപ്പൻ നിങ്ങളെ വിളിച്ചതുകൊണ്ടാണ്. ഗുരുവായുരപ്പൻ ശ്രീകൃഷ്ണന്റെ ബാലരൂപമാണ്. പക്ഷേ ജ്യോതിഷത്തിൽ ഭഗവാൻ വെറുമൊരു ദൈവം മാത്രമല്ല, ഒരു കോസ്മിക് ഫോഴ്സ് കൂടിയാണ്. ഗുരുഗ്രഹത്തിന്റെ ദിവ്യരൂപം. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഗുരുഗ്രഹം ശക്തമാകുമ്പോൾ അവന്റെ ജീവിതത്തിൽ ദൈവത്തിന്റെ കൈപ്രവർത്തനം തുടങ്ങും. നിങ്ങൾ ഈ വീഡിയോ കാണുന്നത് നിങ്ങളുടെ ജാതകത്തിൽ ഗുരുഗ്രഹത്തിന്റെ എനർജി ആക്ടീവ് ആകുന്ന സമയമായതുകൊണ്ടാണ്.

ജ്യോതിഷം പറയുന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ മൂന്ന് ഘട്ടങ്ങളുണ്ട്: ഒന്ന് കർമ്മം, രണ്ട് വിധി, മൂന്ന് ദൈവാനുഗ്രഹം. കർമ്മം എന്നത് മുൻജന്മത്തിൽ നമുക്ക് വിതച്ചതാണ്. വിധി എന്നത് ഈ ജന്മത്തിൽ നമ്മൾ അനുഭവിക്കുന്നതാണ്. ദൈവാനുഗ്രഹം എന്നത് കർമ്മത്തെ അതിജീവിക്കുന്ന ശക്തിയാണ്. നിങ്ങൾ ഗുരുവായുരപ്പനെ ഇത്ര ശക്തമായി ഓർക്കുന്നുണ്ടെങ്കിൽ, വിശ്വസിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ കർമ്മത്തിൽ ഒരു വലിയ മാറ്റം സംഭവിക്കാൻ പോകുന്നു.

ഗുരുവായുരപ്പൻ ഒരു ഭക്തനെ വിളിക്കുന്നതിനു മുൻപ് അവന്റെ ജീവിതത്തിലേക്ക് ചില സൂചനകൾ നൽകും. ഗുരുവായുരപ്പന്റെ പേര് വീണ്ടും വീണ്ടും കേൾക്കുന്നുണ്ടെങ്കിൽ അത് കോയിൻസിഡൻസ് അല്ല. അത് കോസ്മിക് സിഗ്നൽ ആണ്. വ്യാഴാഴ്ച നിങ്ങളുടെ മനസ്സിൽ ദൈവചിന്ത വർദ്ധിക്കുന്നതായി തോന്നുന്നുണ്ടോ? ജ്യോതിഷം പറയുന്നത് ഗുരുഗ്രഹത്തിന്റെ ഫ്രീക്വൻസി നിങ്ങളോട് സിൻക്രണൈസ് ആകുന്നു എന്നാണ്.

ഗുരുവായുരപ്പൻ നിങ്ങളുടെ സ്വപ്നത്തിൽ വരുമ്പോൾ അത് ഒരു സാധാരണ സ്വപ്നമല്ല. ഗുരുവായുരപ്പനെ പ്രാർത്ഥിക്കുന്നവരുടെ സ്വപ്നങ്ങളിൽ ഭഗവാൻ വരാറുണ്ട്. ഇത് ആത്മാവിന്റെ സന്ദേശമായാണ് കണക്കാക്കേണ്ടത്. ചിലർക്ക് എന്തുകൊണ്ടാണ് ഗുരുവായൂരപ്പനോട് ഇത്ര അടുപ്പം തോന്നുന്നത്? ജ്യോതിഷം പറയുന്ന മറുപടി ഇതാണ്: മുജ്ജന്മബന്ധം. മുൻജന്മത്തിൽ ഗുരുവായുരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ച ആത്മാവാണ് ഈ ജന്മത്തിൽ വീണ്ടും അവനെ തേടുന്നത്. ഗുരുവായുരപ്പന്റെ പേര് കേട്ടാൽ കണ്ണീര് വരുന്നതും, ക്ഷേത്രത്തിലേക്ക് അറിയാതെ പോകുന്നതും ഇതുകൊണ്ടാണ്.

തടസ്സങ്ങളുടെ അവസാന ഘട്ടത്തിലൂടെയാണ് നിങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്. നീണ്ടകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും അവസാന ഘട്ടത്തിലാണ്. ഗുരുവായുരപ്പൻ നിങ്ങളുടെ പരീക്ഷ അവസാനിപ്പിക്കാൻ പോവുകയാണ്. ഭാഗ്യത്തിന്റെ വാതിൽ തുറക്കാൻ പോവുകയാണ്. ഗുരുഗ്രഹം ശക്തമാകുമ്പോൾ സാമ്പത്തിക പുരോഗതി ഉണ്ടാകും, പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും, നല്ല വാർത്തകൾ വന്നുചേരും.

ഇപ്പോൾ നിങ്ങൾ ശത്രുദോഷമോ നെഗറ്റീവ് എനർജിയോ അനുഭവിക്കുന്നുണ്ടെങ്കിൽ അത് പതുക്കെ ഇല്ലാതാകാൻ പോകുന്നു. ഗുരുവായുരപ്പൻ നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

ഗുരുവായുരപ്പനുമായി ബന്ധം ശക്തമാക്കാൻ ഈ പ്രധാന പരിഹാരങ്ങൾ ചെയ്യുക:

  • എല്ലാ വ്യാഴാഴ്ചകളിലും 108 തവണ “ഓം നമോ ഭഗവതേ വാസുദേവായ” എന്ന മന്ത്രം ജപിക്കുക
  • വ്യാഴാഴ്ച ദിവസങ്ങളിൽ മഞ്ഞപ്പൂവ് ഗുരുവായുരപ്പന് സമർപ്പിക്കുക
  • നിങ്ങളാൽ കഴിയുന്ന രീതിയിൽ ആവശ്യക്കാർക്ക് ദാനധർമ്മങ്ങൾ നടത്തുക

ഇപ്പോൾ ഒരു നിമിഷം കണ്ണടയച്ച് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും ഗുരുവായുരപ്പന്റെ പാദങ്ങളിൽ സമർപ്പിക്കുക. ഭഗവാൻ നിങ്ങളോട് പറയുകയാണ്: “ഭയപ്പെടേണ്ട, ഞാൻ നിനക്കൊപ്പമുണ്ട്.” നിങ്ങളുടെ ഭക്തി ആത്മാർത്ഥമാണെങ്കിൽ, നിങ്ങളുടെ പ്രാർത്ഥന മനസ്സിന്റെ ഉള്ളിൽ നിന്നുള്ളതാണെങ്കിൽ, തീർച്ചയായും ഭഗവാൻ നിങ്ങളിലേക്ക് ഇറങ്ങിവരും. എല്ലാ തടസ്സങ്ങളും മാറ്റും, എല്ലാ ദുഃഖങ്ങളും മാറ്റും, നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷങ്ങൾ കൊണ്ടുവരും.

ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ.