Thanks for watching! Content unlocked for this session.

ഹനുമാൻ സ്വാമിയുടെ മന്ത്രം എഴുതി പേഴ്സിൽ വെച്ചാൽ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ

അത്ഭുത കാര്യങ്ങളുടെ ദേവനാണ് ഹനുമാൻ സ്വാമി. ലോകത്ത് നടക്കില്ല എന്ന് വിധിയെഴുതിയ കാര്യങ്ങൾ പോലും ഹനുമാൻ സ്വാമിയോട് പറഞ്ഞാൽ നടക്കുമെന്നാണ് വിശ്വാസം. എത്രയൊക്കെ വഴിപാടും പൂജയും പ്രാർത്ഥനയും ചെയ്തിട്ടും നടക്കാത്ത കാര്യവും ഹനുമാനെ ചെന്ന് പറഞ്ഞാൽ നടക്കും. ജീവിതം കൈവിട്ടുപോയി, എല്ലാം നഷ്ടപ്പെട്ടു, സകലതും പരാജയപ്പെട്ടു എന്ന് കരുതിയവർ പോലും ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ച് നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ചുപിടിച്ചിട്ടുണ്ട്.

ഇൻഫിനിറ്റ് സ്റ്റോറീസ് അവതരിപ്പിക്കുന്ന ഈ വീഡിയോയിൽ ഹനുമാൻ സ്വാമിയുടെ ഏറ്റവും ശക്തിയുള്ള ഒരു മന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നു. ഈ മന്ത്രത്തിന്റെ പ്രത്യേകത അക്ഷരങ്ങളിലൂടെ ഐശ്വര്യത്തെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു എന്നതാണ്.

മന്ത്രം എഴുതുന്ന വിധം

ഒരു വെള്ള പേപ്പറും നീല കളർ പേനയും എടുക്കുക. പേപ്പറിന്റെ ഏറ്റവും മുകൾ ഭാഗത്ത് മധ്യത്തിലായി “ശ്രീരാമജയം” എന്ന് എഴുതുക. അതിന് താഴെ മധ്യഭാഗത്തായി ഈ മന്ത്രം വൃത്തിയായി നാലുവരിയിൽ എഴുതുക:

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

മന്ത്രം എഴുതിയതിന് ശേഷം താഴെ നിങ്ങളുടെ ആഗ്രഹങ്ങൾ നടന്നതായി പോസിറ്റീവ് രീതിയിൽ എഴുതുക. ഉദാഹരണത്തിന്, പിഎസ്സി പരീക്ഷ എഴുതി സർക്കാർ ജോലി വേണമെങ്കിൽ “പിഎസ്സി പരീക്ഷ എഴുതി എനിക്ക് സർക്കാർ ജോലി കിട്ടി” എന്നും, അസുഖം മാറണമെങ്കിൽ “എന്റെ അസുഖം മാറി ഞാൻ സുഖം പ്രാപിച്ചു” എന്നും എഴുതുക. നാലോ അഞ്ചോ ആഗ്രഹങ്ങൾ വരെ എഴുതാവുന്നതാണ്.

എഴുതിയ ശേഷം പേപ്പർ നാലായി മടക്കി നിങ്ങളുടെ പേഴ്സിലോ ബാഗിലോ സുരക്ഷിതമായി വെക്കുക.

ആഗ്രഹങ്ങൾ നടക്കുമ്പോൾ

കുറച്ചു കാലം കഴിയുമ്പോൾ ആ പേപ്പർ തുറന്ന് നോക്കുക. എത്ര ആഗ്രഹങ്ങൾ നടന്നുവെന്ന് കണ്ട് സന്തോഷിക്കാം. നടന്ന ഓരോ ആഗ്രഹത്തിനും വീട്ടിനടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ പോയി ഒരു വടമാല ചാർത്തി നന്ദി പറയുക. ഹനുമാൻ സ്വാമി ചിരഞ്ജീവിയാണ്, തന്റെ ഭക്തൻ ആപത്തിൽ അകപ്പെടുമ്പോൾ സ്വയരൂപത്തിൽ തന്നെ വന്ന് രക്ഷിക്കുമെന്നാണ് വിശ്വാസം.