കേരള മുഖ്യമന്ത്രിക്ക് അടിസ്ഥാന ശമ്പളവും അലവൻസും ഉൾപ്പെടെ പ്രതിമാസം ഏകദേശം 1,25,000 രൂപയാണ് ലഭിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകുന്ന മുഖ്യമന്ത്രിയുടെ ഈ ശമ്പളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ശമ്പള പട്ടികയിൽ കേരളം 19-ാം സ്ഥാനത്താണ്.
ശമ്പളത്തിന് പുറമേ, മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസ് എന്ന ഔദ്യോഗിക വസതിയും 24 മണിക്കൂർ സുരക്ഷയും ഔദ്യോഗിക വാഹനങ്ങളും ഇന്ധനവും സൗജന്യമായി ലഭിക്കും. ട്രെയിൻ, വിമാന യാത്രകൾക്ക് പ്രത്യേക അലവൻസുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും രാജ്യത്തിനകത്തും വിദേശത്തും സൗജന്യ ചികിത്സ ലഭിക്കും. കാലാവധി പൂർത്തിയായാൽ ആജീവനാന്ത പെൻഷനും അർഹതയുണ്ട്. വലിയൊരു പേഴ്സണൽ സ്റ്റാഫ് ടീമും ലഭിക്കും.
താരതമ്യത്തിന്, തെലങ്കാന മുഖ്യമന്ത്രിക്ക് പ്രതിമാസം ഏകദേശം 4,00,000 രൂപയാണ് ശമ്പളം - ഇത് ഉപരാഷ്ട്രപതിയുടെ ശമ്പളത്തേക്കാൾ കൂടുതലാണ്. ഡൽഹി മുഖ്യമന്ത്രിക്ക് 3,90,000 രൂപയും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് 3,65,000 രൂപയും ലഭിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് 2,85,000 രൂപയാണ് ആകെ ശമ്പളം. കേരളത്തിലെ മന്ത്രിമാർക്ക് 9,749 രൂപയും എംഎൽഎമാർക്ക് 70,000 രൂപയുമാണ് മാസ വേതനം. ഇവർക്ക് പരിധിയില്ലാത്ത യാത്രാബത്ത, പലിശരഹിത വായ്പ, സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.