Thanks for watching! Content unlocked for this session.

കോട്ടയ്ക്കൽ ആര്യവൈദ്യശാല അവതരിപ്പിക്കുന്ന ആയുർവേദിക് ഗമ്മികൾ

കോട്ടയ്ക്കൽ ആര്യവൈദ്യശാല പരമ്പരാഗത ആയുർവേദ കൂട്ടുകളെ ആധുനിക രീതിയിൽ സമന്വയിപ്പിച്ച് പുതിയ ആയുർവേദിക് ഗമ്മികൾ വിപണിയിൽ ഇറക്കി. എറണാകുളം കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജ്മെന്റ് ട്രസ്റ്റിയും ചീഫ് ഫിസീഷ്യനുമായ ഡോക്ടർ പി എം വാര്യർ ഉൽപന്നങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഡൈജി പ്ലസ്, ബ്രഹ്മി പ്ലസ് എന്നീ രണ്ട് ഉൽപന്നങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്. ഗുളികകളോ ക്യാപ്സൂളുകളോ കഴിക്കാൻ പ്രയാസമുള്ളവർക്ക് എളുപ്പത്തിൽ അലിയിച്ചു കഴിക്കാവുന്ന രീതിയിലാണ് ഗമ്മികൾ തയ്യാറാക്കിയിരിക്കുന്നത്.

പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ മുതുക്കാട് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിന്റെ ഭാഗമായി 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

കാലാനുസൃതമായ പരിഷ്കാരങ്ങളുടെ ഔഷധകൂട്ടുകളെ അവതരിപ്പിക്കുന്ന കൂടുതൽ ആളുകളിലേക്ക് ആയുർവേദത്തെ എത്തിക്കാൻ സഹായിക്കുമെന്ന് ആര്യവൈദ്യശാല സിഇഒ കെ ഹരികുമാർ പറഞ്ഞു. കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഈ ഗമ്മികൾ വികസിപ്പിച്ചെടുത്തതെന്ന് ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ് സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ജിതേഷ് എം കെ വ്യക്തമാക്കി.