Thanks for watching! Content unlocked for this session.

കോഴിക്കോട് കാർ ദുരന്തം: ഗർഭിണിയായ സോനയുടെ ചതിയും മരണത്തിന് മുമ്പുള്ള വെളിപ്പെടുത്തലും

നമസ്കാരം കേരളത്തെ ആകെ നടുക്കിയ പേരാമ്പ്ര ചെറുവണ്ണൂർ കാർ ദുരന്തത്തിൽ ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത വൻ വഴിത്തിരിവ്. ആറുമാസം ഗർഭിണിയായ സോന കാറിനുള്ളിൽ ബന്ധുമരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കേസ് അന്വേഷണം പൂർണമായും അവസാനിപ്പിക്കുന്ന നിലക്ക് പോലീസിനെ നയിച്ചത് കഴിഞ്ഞ ദിവസം പുറത്തുവന്ന നിർണായക സിസിടിവി ദൃശ്യങ്ങളാണ്. എന്നാൽ ഇത് കേവലം ഒരു ആത്മഹത്യ മാത്രമാണോ അതോ ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനെകൂടി ജീവനോടെ ഇല്ലാതാക്കാൻ സോന നടത്തിയ ആസൂത്രിത നീക്കമായിരുന്നുവോ എന്നത് അന്വേഷണ സംഘം പരിശോധിക്കുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവരുമ്പോൾ കേസ് പുതിയൊരു തലത്തിലേക്ക് മാറുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് പൂവറ്റത്തും ചാലിൽ രജിൻലാൽ ഓടിച്ചിരുന്ന കാറിന് തീപിടിച്ച് ഭാര്യ സോന ദാരുണമായി കൊല്ലപ്പെട്ടത്.

ഇവരുടേത് പ്രണയവിവാഹമായിരുന്നു. എന്നാൽ രജിൻലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം സോനയെ കടുത്ത മാനസിക വിഷമത്തിൽ ആക്കിയിരുന്നു. വിവാഹത്തിനു മുൻപും രജിൻലാൽ പിന്മാറാൻ ശ്രമിച്ചപ്പോൾ സോന ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നുണ്ട്.

സംഭവദിവസം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി ഏഴുമണി വരെ സോന മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. വൈകുന്നേരം ബന്ധുവിനൊപ്പം ടൗണിൽ പോയ സോന ആർക്കും സംശയം തോന്നാത്ത രീതിയിൽ കുറച്ചു സമയം മാറിനിന്നു. ആ രഹസ്യ മിനിറ്റുകളിലാണ് നടുവണ്ണൂരിലെ പെട്രോൾ പമ്പിൽ തനിച്ചെത്തി വെളുത്ത കന്നാസിൽ സോന പെട്രോൾ വാങ്ങിയത്. ഇതിന്റെ കൃത്യമായ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

കാറിന്റെ എൻജിൻ ഭാഗത്തിനോ ഇന്ധന പൈപ്പുകൾക്കോ യാതൊരു തകരാറും ഉണ്ടായില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമാണ്. തീ പടർന്നത് സോന ഇരുന്ന പിൻസീറ്റിൽ നിന്നാണ്. സോനയുടെ ശരീരത്തിൽ പെട്രോളിന്റെ അംശം ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടും സ്ഥിരീകരിക്കുന്നു.

കാറിൽ നിന്ന് പെട്രോൾ മണം ഉയർന്നതിനെ പറ്റി ചോദിച്ച ഉടൻ തന്നെ തീ പടരുകയായിരുന്നു എന്നാണ് 65 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന രജിൻലാലിന്റെ മൊഴി. തന്റെ ജീവിതം തകർത്ത ഭർത്താവിനോടുള്ള പ്രതികാരമായി അയാളെ കൂടി കാറിനുള്ളിലിട്ട് അപായപ്പെടുത്തുവാനാണോ സോന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് എന്ന ചോദ്യത്തിനാണ് പോലീസ് ഇപ്പോൾ ഉത്തരം തേടുന്നത്.

ഈ കണ്ടെത്തലുകൾ എല്ലാം തള്ളിക്കളയുന്ന സോനയുടെ കുടുംബം ഇത് രജിൻലാൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമാണെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. മരണത്തിന് തൊട്ടുമുൻപ് മാതൃസഹോദരിയുടെ മകളോട് സോന പറഞ്ഞ രജിൻലാലിന്റെ പീഡന വിവരങ്ങൾ കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്.

മുൻപ് രജിനെ സ്വന്തമാക്കുവാൻ വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടാൻ തുനിഞ്ഞ സോനയുടെ ഭൂതകാലം പോലീസിന് മുന്നിലുണ്ട്. 2023ൽ നടന്ന രജിസ്റ്റർ വിവാഹത്തിന് പിന്നിൽ വലിയൊരു നാടകീയത ഉണ്ടായിരുന്നു. രജിൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോൾ വടകര റെയിൽവേ സ്റ്റേഷനിൽ വെച്ച് സോന ജീവനെടുക്കാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കൊടുവിലുമാണ് രജിൻ സോനയെ വിവാഹം കഴിക്കാൻ സമ്മതിച്ചത്.

വിവാഹശേഷവും രജിന് മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്ന വിവരം സോന അറിഞ്ഞു. ഗർഭിണിയായ സോനയോട് കുഞ്ഞിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് വരെ രജിൻ ആവശ്യപ്പെട്ടതോടെ സോന കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവദിവസം വൈകിട്ട് 7.25ന് പെട്രോൾ പമ്പിൽ നിന്നും കാൽ പെട്രോൾ വാങ്ങി ബാഗിൽ ഒളിപ്പിച്ച് സോന കാറിന്റെ പിൻസീറ്റിലേക്ക് കയറുന്നത്.

അന്വേഷണ സംഘം രണ്ട് പ്രധാന സാധ്യതകൾ പരിശോധിക്കുന്നു. മുൻപ് റെയിൽവേ ട്രാക്കിൽ വെച്ച് ചെയ്തതുപോലെ രജിനെ ഭയപ്പെടുത്താനും തന്നെ വിട്ടുപോകാതിരിക്കാൻ സമ്മർദ്ദത്തിൽ ആക്കാനും ആയിരിക്കാം സോന കാറിനുള്ളിൽ പെട്രോൾ കരുതിയത്. വണ്ടിയിൽ പെട്രോൾ മണം ഉയർന്നതിനെ പറ്റി രജിൻ ചോദിച്ച ആ നിമിഷം ഭയപ്പെടുത്താൻ വേണ്ടി മാത്രം സോന തീപ്പെട്ടി ഉരച്ചപ്പോൾ കാറിനുള്ളിലെ പെട്രോൾ വാതകം പെട്ടെന്ന് ആളിപ്പടർന്ന ഒരു അബദ്ധ ദുരന്തമായി ഇത് മാറിയതാണോ. അതോ തന്റെ പ്രണയത്തെയും ഗർഭത്തെയും വരെ സംശയിച്ച ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങളിൽ മനംനൊന്ത് തനിക്കൊപ്പം അയാളെ കൂടി ഈ ലോകത്തു നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സോന നടത്തിയ കൃത്യമായ ആത്മഹത്യയും കൊലപാതക ശ്രമവും ആയിരുന്നു ഇത്.

രജിന് പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. സോന ഇരുന്ന പിൻ സീറ്റിൽ നിന്നാണ് തീ ഉയർന്നത് എന്നതും ഈ രണ്ട് സാധ്യതകളെയും ഒരുപോലെ ബലപ്പെടുത്തുന്നുണ്ട്. മുൻപ് നടന്ന ആത്മഹത്യാഭീഷണികളുടെ അതേ രീതി തന്നെയാണ് സോന ഇവിടെയും പ്രയോഗിച്ചതെന്ന നിഗമനത്തിനാണ് കൂടുതൽ മുൻഗണന ലഭിക്കുന്നത്.

ആളുകളെ വൈകാരികമായി ബ്ലാക്ക്മെയിൽ ചെയ്ത് തനിക്കൊപ്പം നിർത്താൻ ശ്രമിക്കുന്ന ബോർഡർലൈൻ പേഴ്സണാലിറ്റി ലക്ഷണങ്ങളാണോ സോന കാണിച്ചിരുന്നത് എന്ന് വ്യക്തമാക്കാൻ വിദഗ്ധരായ സൈക്യാട്രിസ്റ്റുകളുടെ സഹായവും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കാറിനുള്ളിൽ ഇടുങ്ങിയ സാഹചര്യത്തിൽ പെട്രോൾ പോലെ പെട്ടെന്ന് കത്തുന്ന ഒരു ഇന്ധനം തുറന്നു പിടിച്ചാൽ അത് ചെറിയൊരു സ്പാർക്കിൽ പോലും വൻ സ്ഫോടനത്തിന് കാരണമാകുമെന്ന ശാസ്ത്രീയ വശം ഒരുപക്ഷേ സോന ചിന്തിച്ചിട്ടുണ്ടാകില്ല.

സംഭവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഇരുവരുടെ ഫോണുകളിലേക്ക് വന്ന കോളുകളും ചാറ്റുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് വീണ്ടെടുക്കുകയാണ്. രജിനെ പൂർണമായി വിശ്വസിക്കാൻ പോലീസ് ഇപ്പോഴും തയ്യാറായിട്ടില്ല. തീപിടിച്ച ഉടൻ കാറിന്റെ ലോക്കുകൾ തുറന്ന രജിന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടും തൊട്ടടുത്തിരുന്ന സോനയെ രക്ഷിക്കാൻ രജിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ ശ്രമം ഉണ്ടായോ എന്നതിൽ പോലീസിന് സംശയമുണ്ട്.