Thanks for watching! Content unlocked for this session.

എല്ലാ ബസുകളിലും സൗജന്യയാത്ര ഇല്ല? കൃത്യമായ പഠനം നടത്താൻ KSRTC

സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനം എങ്ങനെ നടപ്പിലാക്കുമെന്നാണ് ആകാംക്ഷ. നിശ്ചിത റൂട്ടുകളിലും ദൂരപരിധിയിലും മാത്രമായിരിക്കും സൗജന്യ യാത്ര എന്നാണ് സൂചന.

കെഎസ്ആർടിസി ജൻഡർ ടിക്കറ്റിംഗ് വഴി വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയെങ്കിലും സാമ്പത്തികമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല.

യുഡിഎഫ് മുന്നോട്ടു വെച്ച ഇന്ദിരാ ഗ്യാരണ്ടിയിൽ ജനങ്ങളുമായി ചേർന്നു നിൽക്കുന്ന വളരെ സുപ്രധാനപ്പെട്ട ഒരു പ്രഖ്യാപനമായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്നത്. അതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തുകയും ചെയ്തു. അടുത്ത മാസം 15 മുതൽ ഈ സൗജന്യ ടിക്കറ്റ് നൽകുകയും വേണം.

കെഎസ്ആർടിസി കഴിഞ്ഞ കുറേ കാലങ്ങളായി നഷ്ടത്തിൽ നിന്നും പതുക്കെ കരകയറി വരുന്ന ഒരു കാലഘട്ടമാണ്. ഈ പദ്ധതി നടപ്പിലാക്കുമ്പോൾ സർക്കാരിൽ നിന്നുള്ള സഹായം കഴിഞ്ഞ കുറച്ചു മാസങ്ങളായി കെഎസ്ആർടിസിക്ക് ലഭ്യമാകുന്നുമില്ല. അത് മറികടക്കാൻ വേണ്ടി എസ്ബിഐയിൽ നിന്നും ഓവർഡ്രാഫ്റ്റ് എടുത്തിട്ടാണ് ഇപ്പോൾ പെൻഷനും ശമ്പളവും അടക്കം കൃത്യമായി നൽകാൻ കെഎസ്ആർടിസി ശ്രമിക്കുന്നത്.

എല്ലാ ബസുകളിലും സൗജന്യ ടിക്കറ്റ് നൽകുക എന്നത് പ്രായോഗികമായിട്ടുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഇതിൽ കൃത്യമായ ഒരു പഠനം കെഎസ്ആർടിസി നടത്തും എന്നാണ് മനസ്സിലാക്കുന്നത്. നഗര മേഖലയിൽ നിന്ന് മാറി ഗ്രാമ മേഖലകളിലേക്ക് എത്തുമ്പോൾ സൗജന്യ ടിക്കറ്റ് ഓരോ റൂട്ടിനെയും ഓരോ സർവീസിനെയും എങ്ങനെ ബാധിക്കും എന്നടക്കമുള്ള വലിയ ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്.

കെഎസ്ആർടിസി ഇതിനെ പറ്റി കൃത്യമായി പഠിച്ചുകൊണ്ട് മാത്രമായിരിക്കും നടപ്പിലാക്കുക. നിശ്ചിത റൂട്ടുകളിലും നിശ്ചിത ബസുകളിലും മാത്രമായിരിക്കും നടപ്പിലാക്കുക എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.