കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത് ഇന്ദിരാ ഗാരണ്ടിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഏറ്റവും ശക്തമായി മുന്നോട്ടു വെച്ച രാഹുൽ ഗാന്ധി തന്നെ ഒന്ന് പ്രഖ്യാപിച്ച ഒരു വാഗ്ദാനമാണ്. ആ വാഗ്ദാനത്തിൽ നിന്ന് യുഡിഎഫിന് പുറകോട്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.
നല്ലൊരു കാര്യമാണ് അത്. പൊതുഗതാഗതം എത്രത്തോളം ജനങ്ങൾക്ക് ആക്സസബിൾ ആകുന്നുവോ അത്രയും സ്വകാര്യ ഗതാഗതം കുറയും. സ്വകാര്യ ഗതാഗതം കുറഞ്ഞാൽ ട്രാഫിക് ജാം കുറയുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഗുണകരമാണ്.
സ്ത്രീകൾക്ക് സ്വന്തം വണ്ടി ഓടിച്ചു പോകുന്നതിനേക്കാൾ റിസ്ക് വളരെ കുറഞ്ഞ് അവർക്ക് ജോലി സ്ഥലത്ത് എത്താൻ കഴിയും എന്നതാണ് മറ്റൊരു നേട്ടം. തിരുവനന്തപുരം, എറണാകുളം, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ കെഎസ്ആർടിസി മാത്രം ആശ്രയിക്കുന്ന ധാരാളം ആളുകളുണ്ട്. അവർക്ക് ഈ പദ്ധതി വലിയ തോതിൽ ഗുണകരമാകും.
സിറ്റി സർവീസും ഓർഡിനറി സർവീസും ഫാസ്റ്റ് പാസഞ്ചറും ഉൾപ്പെടുത്തിയാൽ മതി. എസി ബസുകളിലും ഇന്റർസ്റ്റേറ്റ് ബസുകളിലും സൂപ്പർ ഫാസ്റ്റ് ബസുകളിലും ഇത് നടപ്പാക്കേണ്ട ആവശ്യമില്ല, കാരണം അവ വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന യാത്രകളാണ്.
ഒരു മാസം 30 മുതൽ 40 കോടി രൂപ വരെ അധിക ചെലവുണ്ടാകും എന്നാണ് കണക്ക്. കെഎസ്ആർടിസി ഒരു സാമൂഹ്യ സേവനമാണ്, ലാഭത്തിൽ എത്തിക്കുക എന്നത് ഒരു തട്ടിപ്പ് കഥ മാത്രമാണ്. 100 കോടി രൂപ പ്രതിമാസം കൊടുത്തിട്ടാണ് പെൻഷൻ കൊടുക്കുന്നത്, 40 കോടി കൊടുത്തിട്ടാണ് ശമ്പളം കൊടുക്കുന്നത്. അതിനൊപ്പം 30 കോടി കൂടി കൊടുക്കുന്നത് കേരളത്തിന് ഒരു ബുദ്ധിമുട്ടവും ഉണ്ടാക്കില്ല.
യഥാർത്ഥത്തിൽ സ്ത്രീകൾക്ക് സൗജന്യമായി കെഎസ്ആർടിസിയിൽ പോയാൽ മൊത്തം വരുമാനം കൂടും. കാരണം സ്ത്രീകളോടൊപ്പം പോകുന്ന പുരുഷന്മാർ ടിക്കറ്റ് എടുക്കും, പകുതി കാശിന് യാത്ര ചെയ്യാൻ കഴിയുന്നതിനാൽ കൂടുതൽ ആളുകൾ കെഎസ്ആർടിസിയെ ആശ്രയിക്കും. അതോടൊപ്പം മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക, പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ വ്യർത്ഥ ചെലവുകൾ ഒഴിവാക്കിയാൽ ഈ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണ്.
ദീർഘകാലം തന്നെ കൊണ്ടുപോകേണ്ട ഒരു പദ്ധതിയാണിത്. അടുത്ത അഞ്ചു വർഷവും സ്ത്രീകൾക്ക് ഇത് ലഭ്യമാക്കാനുള്ള പ്രയത്നം സർക്കാർ ചെയ്യണം.