Thanks for watching! Content unlocked for this session.

നടൻ മമ്മൂട്ടിക്ക് മൂന്നാം ഓണററി ഡോക്ടറേറ്റ് - മഹാത്മാഗാന്ധി സർവ്വകലാശാല

മലയാള സിനിമയിൽ മൂന്ന് പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. ഇന്നും ഒരുപാട് ആരാധകരാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും കാത്തുനിൽക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ മമ്മൂട്ടിയുടെ ജീവിതത്തിൽ മറ്റൊരു അഭിമാനകരമായ നിമിഷത്തിലൂടെ കടന്നുപോവുകയാണ്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചിരിക്കുകയാണ് ഇന്ന് നടൻ മമ്മൂട്ടി. കോട്ടയത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അദ്ദേഹത്തിന് ബിരുദം നൽകി ആദരിച്ചിരിക്കുന്നത്.

ഈ സമയത്ത് മമ്മൂട്ടി പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവുകയാണ്. “ഡോക്ടറേറ്റ് എന്ന് പറയുന്നത് തനിക്ക് വലിയൊരു അംഗീകാരമാണ്. എന്റെ അച്ഛന് എന്നെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു മുൻപേ ആഗ്രഹം. പക്ഷേ എനിക്ക് അന്നത് സാധിച്ചുകൊടുക്കാൻ സാധിച്ചില്ല. ഇപ്പോൾ എനിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഡോക്ടറേറ്റ് ആണിത്. രോഗികളെ അല്ലെങ്കിലും കഴിഞ്ഞ 45 വർഷമായി സിനിമയിലൂടെ നിങ്ങളെ ട്രീറ്റ് ചെയ്യാൻ എനിക്ക് സാധിക്കുകയാണ്. എന്റെ അവസാന ശ്വാസം വരെയും നിങ്ങളെ ഇനിയും എന്റർടൈൻ ചെയ്യിക്കുമെന്ന് ഞാൻ ഉറപ്പു നൽകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ചേർത്തു നിർത്തലിനും നന്ദി” എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് സർവ്വകലാശാല ഇന്ന് മൂന്നാമത്തെ ഡോക്ടറേറ്റ് നൽകിയിരിക്കുന്നത്. താരത്തിന് ലഭിച്ച ഈ പുരസ്കാരത്തിന് ഒരുപാട് സെലിബ്രിറ്റികളും അടുത്ത സുഹൃത്തുക്കളും മോഹൻലാൽ അടക്കമുള്ളവർ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവരികയാണ്. സോഷ്യൽ മീഡിയ അടക്കം ഒരുപാട് ആരാധകരാണ് ഇന്ന് മമ്മൂട്ടിയുടെ ഈ വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തുവരുന്നത്.