Thanks for watching! Content unlocked for this session.

ഈ വീഡിയോ കേട്ട് തീരും മുൻപ് നിൻ്റെ ആഗ്രഹം നടന്നിരിക്കും

ഈ വീഡിയോ ഒരു ജനറൽ എനർജി റീഡിങ് ആണ്. ഭഗവാൻ നിങ്ങളിലേക്ക് പകർന്നു നൽകുന്ന സന്ദേശം മനസ്സിലാക്കാം. ജീവിതത്തിൽ ഒരു ബാലൻസ് കൃത്യമായി കടന്നുവരുന്ന സമയമാണിത്. നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളുടെയും നന്മയുടെയും കർമ്മഫലം തിരികെ നിങ്ങളിലേക്ക് വരുന്നു.

പല കാര്യങ്ങളിലും നിങ്ങൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നു, എന്നാൽ അവർ നിങ്ങൾക്ക് നൽകിയത് വലിയ വിഷമം തന്നെയായിരുന്നു. എങ്കിലും ഭഗവാൻ ഇതെല്ലാം വീക്ഷിച്ചിരുന്നു. അപ്രതീക്ഷമായ സന്തോഷകരമായ വാർത്തകൾ നിങ്ങളെ തേടിയെത്തും. മാനസികമായ പിന്തുണ അപ്രതീക്ഷമായി ലഭിക്കുന്ന സാഹചര്യങ്ങൾ രൂപപ്പെടും.

ക്ഷമയാണ് ഈ സമയത്തിന്റെ പ്രധാന സന്ദേശം. എടുത്തുചാട്ടത്തിന്റെ തീരുമാനങ്ങൾ ഒഴിവാക്കുക. പല കാര്യങ്ങളും ചിന്തിച്ച് മനസ്സിലാക്കി മാത്രം തീരുമാനങ്ങൾ എടുക്കുക. ഭഗവാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ ഒറ്റക്കല്ല.

സ്വാതന്ത്ര്യവും സമാധാനവും പടിപടിയായി നിങ്ങളിലേക്ക് കടന്നുവരുന്നു. മാനസിക സമ്മർദ്ദങ്ങൾക്ക് വഴിപ്പെടരുത്. നെഗറ്റീവായ ചിന്തകളെയും ഊർജ്ജത്തെയും മറികടന്ന് പോസിറ്റീവായ കാര്യങ്ങളെ സ്വീകരിച്ച് മുന്നോട്ടു പോകുക. ഭഗവാൻ നിങ്ങൾക്ക് നൽകുന്ന അനുഗ്രഹത്തിന്റെ സമയമാണിത്. നിങ്ങൾ അർഹിക്കുന്ന നീതിയും സമാധാനവും തീർച്ചയായും ലഭിക്കും.