മാസപടി കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ കള്ളപ്പണം വെളിപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന് കോടികളുടെ കൈക്കൂലി നൽകിയെന്നാണ് കേസ്.
ഹൈക്കോടതി വഴിതുറന്നതോടെ ഇഡി സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. വീണാ വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ്, പിണറായി വിജയൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സംരക്ഷണ കവചം നഷ്ടപ്പെട്ട സിപിഎം നേതാക്കൾക്ക് ജയിൽ വാസം അനിവാര്യമായേക്കും.