Thanks for watching! Content unlocked for this session.

മോഹൻലാൽ അമ്മയില്ലാത്ത ആദ്യ പിറന്നാൾ ദിനത്തിൽ

മോഹൻലാൽ എന്ന മഹാനടന്റെ പിറന്നാളാണ് ഇന്ന്. എന്നാൽ അദ്ദേഹം എവിടെയും ആഘോഷങ്ങൾക്ക് പങ്കെടുക്കുന്നില്ല. സാധാരണ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊപ്പം അദ്ദേഹം ആഘോഷിക്കാറുണ്ട്.

ഇന്ന് അദ്ദേഹത്തിന്റെ കാത്തിരുന്ന ദൃശ്യം ത്രീ റിലീസായി നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോഴും അതിന്റെ സന്തോഷത്തിൽ ഒരു കേക്ക് മുറിച്ചതല്ലാതെ അദ്ദേഹത്തിന്റെ പിറന്നാൾ സാധാരണ ആഘോഷിക്കുന്ന ഒരു രീതിയിലും അദ്ദേഹം ആഘോഷിക്കുന്നില്ല.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മ മരിച്ചിട്ട് കുറച്ചു മാസങ്ങൾ മാത്രമാണ് ആകുന്നത്. അതാണ് ഇതിൻറെ പ്രധാന കാരണം. അമ്മ മരിച്ച മാസങ്ങൾ മാത്രം ആയതുകൊണ്ട്തന്നെ അതിന്റെ ദുഃഖം പേറിയാണോ അല്ലെങ്കിൽ എല്ലാ പിറന്നാളിനും അമ്മയുടെ ഒരു ചുംബനം കിട്ടുമെന്നുള്ള ഓർമ്മ കൊണ്ടാണോ എന്നറിയില്ല.

മോഹൻലാൽ പങ്കുവെച്ച വാർത്തയിൽ ഒന്നും തന്നെ ഒരിടത്തും ആഘോഷമില്ല. കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിനിൽക്കുന്ന ചിത്രം പങ്കുവെച്ച് എത്തിയിട്ടുണ്ടായിരുന്നു. മുംബൈയിൽ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലുകാർ അദ്ദേഹത്തിനു വേണ്ടി പിറന്നാൾ ആശംസകൾ വെച്ച് ഒരു വലിയ ആഘോഷം ഒരുക്കിയിരുന്നു. എന്നാൽ ഞാൻ ഇത്തവണ ആഘോഷിക്കുന്നില്ല മോനെ എന്ന് പറഞ്ഞു മാറി നിൽക്കാനാണ് ആദ്യം മോഹൻലാൽ ശ്രമിച്ചത്. പക്ഷേ അവർ അത്രയും പ്രയാസപ്പെട്ട് അത് ചെയ്തതാണ് എന്നത് ഓർത്തുകൊണ്ട് തന്നെയാണ് മോഹൻലാൽ ആ ദിവസം അവരോട് ക്ഷമിച്ച അവരോടൊപ്പം ആഘോഷത്തിന് കൂടെ നിന്നത്.

എല്ലാം അമ്മയക്ക് വേണ്ടിയാണ്. എല്ലാ വർഷവും പിറന്നാളിന് അമ്മയുടെ അരികിലേക്ക് ഓടിയെത്തും ഞാൻ. എന്നാൽ ഇത്തവണ എത്താൻ പറ്റാതെ പോയത് വളരെയധികം സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് അതെല്ലാം ഓർമ്മയായി മാറുന്നത്. എന്റെ പിറന്നാളിന് ഓർത്തിരുന്ന് എന്നെ വിളിക്കുന്ന ഒരു വ്യക്തി ഇന്ന് ഈ ഭൂമിയിൽ ഇല്ല. അതിലോളം സങ്കടവും എനിക്കൊന്നുമില്ല.

ആരാധകർക്ക് എല്ലാവർക്കും വളരെയധികം നന്നായി അറിയാം മോഹൻലാലിന്റെ ഈ ഒരു അവസ്ഥ. അമ്മ മരിച്ച സമയത്ത് മാധ്യമങ്ങൾക്ക് മുന്നിൽ കരയാതെ പിടിച്ചുനിന്ന മോഹൻലാലിനെ നമുക്കെല്ലാം അറിയാം. അദ്ദേഹത്തിന്റെ ജീവനായിരുന്നു അദ്ദേഹത്തിന്റെ അമ്മ. എപ്പോഴും അമ്മയക്കൊന്ന് വയ്യ എന്ന് അറിഞ്ഞു കഴിഞ്ഞാൽ ഓടിയെത്താൻ ശ്രമിക്കുമായിരുന്നു. ലാലു എന്നാണ് മോഹൻലാലിനെ അമ്മ വിളിച്ചിരുന്നത്. മോഹൻലാൽ തന്നെയാണ് അമ്മയുടെ കാര്യങ്ങൾ എല്ലാം നോക്കിക്കൊണ്ടിരുന്നത്. മറ്റൊരാളെയും നോക്കാൻ തന്നെ സമ്മതിക്കില്ലായിരുന്നു.

സുഹൃത്തുക്കളോടൊപ്പം മക്കളോടൊപ്പം എവിടെ പോയാലും അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ മോഹൻലാൽ ഒരിക്കലും മറക്കാറില്ല. മോഹൻലാലിന് എത്താൻ പറ്റാത്തപ്പോൾ പോലും സുചിത്ര വിട്ടുപോലും മോഹൻലാൽ അത് എത്തിക്കുകയും ചെയ്യാറുണ്ട്.