മുക്കുറ്റി ചെടി വീട്ടുപരിസരത്ത് ധാരാളമായി വളരുന്നത് ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. ദശപുഷ്പങ്ങളിൽ ഒന്നായ ഈ സസ്യം വളരുന്ന സ്ഥലത്ത് ഈശ്വരകടാക്ഷവും പോസിറ്റീവ് എനർജിയും ഉണ്ടെന്നാണ് വിശ്വാസം. ഭഗവാൻ ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട ചെടിയാണ് മുക്കുറ്റി.
വീട്ടിൽ മുക്കുറ്റി തഴച്ചുവളരുന്നത് ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി വിജയം വരാനിരിക്കുന്നതിന്റെ സൂചനയാണ്. ദാമ്പത്യ സുഖവും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ഈ ചെടിയെ കളയായി കണ്ട് വെട്ടിക്കളയാതെ, പിഴുതെടുത്ത് കഴുകി ഗണപതിക്ക് സമർപ്പിക്കണം. ചതുർഥി ദിവസങ്ങളിലോ കുളികഴിഞ്ഞോ ഇത് ചെയ്യുന്നത് ഭാഗ്യം ഇരട്ടിയാക്കും. ഗണപതിഹോമത്തിന് തുല്യമായ പുണ്യമാണ് ഈ ലളിതമായ അർച്ചനയ്ക്കുള്ളത്.