മുനമ്പത്ത് നാളെ വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ അധികാരത്തിലെത്തിയാൽ 10 മിനിറ്റിനകം മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ 10 ദിവസം പിന്നിട്ടിട്ടും അദ്ദേഹം നടപടിയെടുത്തില്ലെന്നും മുൻ സർക്കാരിന്റെ വഖഫ് ബോർഡ് എട്ടിന്റെ പണി തന്നുവെന്ന് ഒഴികഴിവ് പറയുകയാണെന്നും ആരോപണം.
മുനമ്പത്തെ 400 ഏക്കർ ഭൂമി കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് വഖഫ് ബോർഡ് നേരിട്ടാണ്. മുത്തവല്ലി മുഖാന്തരം വേണമെന്ന നിയമം ലംഘിച്ചാണിത്. യുപിയിൽ യോഗി ആദിത്യനാഥ് തന്റെ വിവേചനാധികാരം ഉപയോഗിച്ച് 31,328 വ്യാജ രജിസ്ട്രേഷനുകൾ സെക്കൻഡുകൾക്കകം റദ്ദാക്കിയത് ചൂണ്ടിക്കാട്ടി, സതീശനും അതേ രീതിയിൽ പ്രവർത്തിക്കാമായിരുന്നുവെന്ന് വിമർശകർ പറയുന്നു.
മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ തീവ്ര ഇസ്ലാമിക ശക്തികളുടെ അജണ്ടയ്ക്ക് കീഴ്പ്പെട്ടാണ് സതീശൻ നടപടിയെടുക്കാത്തതെന്നും ആരോപണമുണ്ട്. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ പുലിമുട്ട് മുതൽ വേളാംകണ്ണി പള്ളി ജംഗ്ഷൻ വരെ പന്തം കൊളുത്തി പ്രകടനം നടക്കും.