തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരനായ കുഞ്ഞ് രണ്ടാനച്ഛന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടു. പ്രതിയായ അഷ്‌കറിന്റെ ചവിട്ടേറ്റ് കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ അഖിലയ്‌ക്കെതിരെ പ്രേരണാകുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. പ്രതിയായ അഷ്‌കറിന് മുൻപും നിരവധി ക്രിമിനൽ പശ്ചാത്തലങ്ങൾ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യഭാര്യയെ ക്രൂരമായി മർദ്ദിച്ച് കോമയിലാക്കിയതും, ഭാര്യ സഹോദരന്റെ ദുരൂഹ മരണവും, അഖിലിന്റെ ആത്മഹത്യയും ഉൾപ്പെടെയുള്ള മുൻകാല സംഭവങ്ങൾ ഇപ്പോൾ പോലീസിന്റെ അന്വേഷണ പരിധിയിലാണ്.
അഷ്‌കറിന്റെ മുൻകാല ക്രൂരതകളും ദുരൂഹ മരണങ്ങളും പുറത്തുവന്നതോടെ വലിയ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഈ കേസുകളിലെല്ലാം വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.