Thanks for watching! Content unlocked for this session.

കുത്തിവെപ്പ് എടുത്ത സൂചി ശരീരത്തിനുള്ളിൽ കുടുങ്ങിയിട്ട് ഒരു വർഷം | കോഴഞ്ചേരി

കുത്തിവെപ്പെടുത്ത സൂചി ശരീരത്തിനുള്ളിൽ കുടുങ്ങി കിടന്നത് ഒരു വർഷത്തോളം. കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി ആറന്മുള സ്വദേശി വത്സല രംഗത്ത്.

ഒരു വർഷം മുമ്പാണ് കുത്തിവെപ്പെടുക്കാൻ വേണ്ടി ജില്ലാ ആശുപത്രിയിൽ ആറന്മുള സ്വദേശിയായ വത്സല എത്തുന്നത്. അപ്പോൾ കുത്തിവെപ്പെടുക്കുകയും ചെയ്തു. പക്ഷേ ആ സമയത്ത് സൂചി ഒടിഞ്ഞ് ശരീരത്തിൽ തന്നെ കയറുകയും ചെയ്തു.

പിന്നീട് ഇത് വേദനയൊക്കെ തോന്നുകയും ഇടക്ക് പരിശോധനക്ക് നടത്തുമ്പോഴൊക്കെ സ്വാഭാവികമായിട്ടും ഈ സൂചിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് എടുത്ത പരിശോധനയിലാണ് സൂചിയാണെന്ന് കണ്ടെത്തുകയും പിന്നീട് ഒരു വർഷത്തിനു ശേഷം ആ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കുകയും ചെയ്തു.

പക്ഷേ പൂർണ്ണമായും സൂചി പുറത്തെടുക്കാൻ കഴിഞ്ഞില്ല. പകുതി സൂചി ഇപ്പോഴും ശരീരത്തിനുള്ളിൽ തന്നെയുണ്ട്. അതിന്റെ വേദന സഹിക്കാൻ വയ്യാതെ വത്സല കിടപ്പിലാണ്.

ഞാൻ ഇവിടെ തുണി തയക്കാറൊന്നുമില്ല. എനിക്ക് കണ്ണും കാണത്തില്ല. സൂചി കോർക്കാൻ കണ്ണും കാണത്തില്ല. ഈ വീട്ടിൽ സൂചിയും നൂലും ഒന്നുമില്ല. പിന്നെ എവിടുന്നാണ് തുണി തയക്കുന്ന സൂചി കയറുന്നത് എന്ന് ഡോക്ടർമാർക്ക് അറിയാമല്ലോ എന്ന് വത്സല ചോദിക്കുന്നു.

ആശുപത്രി സൂപ്രണ്ട് പറയുന്നത് അത് കുത്തിവെപ്പെടുക്കുന്ന സിറിഞ്ച് തന്നെയാണ് പക്ഷേ ആ സൂചി എങ്ങനെ കുടുങ്ങി, അത് ഇവിടെ നിന്ന് തന്നെ ആണോ എന്നുള്ള കാര്യം ഉറപ്പിക്കാൻ കഴിഞ്ഞില്ല എന്നാണ്.

വത്സല പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രി മുരളീധരൻ ഡിഎംഒയോട് അടിയന്തരമായി ഈ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.