ഒരാളുടെ മൊബൈൽ നമ്പറിൽ എട്ട് എന്ന അക്കം അടങ്ങിയിരിക്കുന്നത് അവരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് സംഖ്യാശാസ്ത്രം വ്യക്തമാക്കുന്നു. പുരാതന സംഖ്യാശാസ്ത്ര ഗ്രന്ഥങ്ങൾ പ്രകാരം ഏറ്റവും ശക്തവും ദുരൂഹവുമായ സംഖ്യകളിലൊന്നായ എട്ട്, കർമ്മം, ഉത്തരവാദിത്തം, ക്ഷമ, നീതി എന്നിവയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ശനിയുടെ സംഖ്യയായി അറിയപ്പെടുന്ന എട്ട് മൊബൈൽ നമ്പറിലുള്ളവർക്ക് കഠിനാധ്വാനത്തിലൂടെ മാത്രമേ ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ സാധിക്കൂ എന്നാണ് വിശ്വാസം.
ഈ സംഖ്യയുടെ സ്വാധീനമുള്ളവർക്ക് ജീവിതത്തിൽ ഒന്നും എളുപ്പത്തിൽ ലഭിക്കാറില്ലെങ്കിലും, വൈകി ലഭിക്കുന്ന വിജയങ്ങൾ ദീർഘകാലം നിലനിൽക്കുമെന്ന് സംഖ്യാശാസ്ത്രം പറയുന്നു. ഇവർ ചെറുപ്പകാലം മുതൽക്കേ കുടുംബപരവും സാമ്പത്തികവുമായ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതരാകാറുണ്ട്. പണത്തിന്റെ യഥാർത്ഥ മൂല്യം മനസ്സിലാക്കി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനും, വാക്കുകളേക്കാൾ പ്രവർത്തി നോക്കി മനുഷ്യരുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയാനും ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.
വീഴ്ചകളിൽ നിന്ന് കൂടുതൽ കരുത്തോടെ എഴുന്നേൽക്കാനുള്ള ആത്മവിശ്വാസവും കർമ്മഫലത്തിലുള്ള ഉറച്ച വിശ്വാസവും എട്ടിന്റെ സ്വാധീനമുള്ളവരുടെ പ്രത്യേകതയാണ്. ഇതൊരു ശാസ്ത്രീയ പ്രവചന മാർഗ്ഗമല്ലെങ്കിലും, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ വിശ്വാസപ്രകാരം കഠിനമായ പരീക്ഷണങ്ങൾക്കൊടുവിൽ ഇവരുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവും സാമ്പത്തിക സുരക്ഷിതത്വവും വന്നുചേരുമെന്ന് കരുതപ്പെടുന്നു.