ഈ തൊടുകുറി വീഡിയോയിൽ ഓം, സ്വസ്തിക എന്നീ രണ്ട് പവിത്ര ചിഹ്നങ്ങളിലൂടെ നിങ്ങളുടെ മനസ്സിലെ ആഗ്രഹത്തിന് വ്യക്തത നൽകുന്നു. ശാസ്ത്രീയമായി തയ്യാർ ചെയ്യുന്ന തൊടുകുറിക്ക് നിങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങൾക്ക് ശക്തി കൂട്ടാനും അത് നടന്നുകിട്ടാനുള്ള സാധ്യത അനേകം ഇരട്ടിയാക്കാനും കഴിയും.
ആദ്യം സ്ക്രീനിലേക്ക് നോക്കുക. ശേഷം കണ്ണുകൾ അടച്ച് ഇഷ്ടദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് നിങ്ങളുടെ മനസ്സിലെ ആഗ്രഹം ഭഗവാനോട് പ്രാർത്ഥിക്കുക. പതിയെ കണ്ണ് തുറന്ന് സ്ക്രീനിലേക്ക് നോക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ ആദ്യം പോകുന്ന ചിഹ്നമോ നമ്പറോ ആണ് നിങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പ്.
ഓം ചിഹ്നം (നമ്പർ 1) തിരഞ്ഞെടുത്തവർക്ക്: നിങ്ങൾ ഏത് കാര്യത്തിനും ആവേശത്തോടെ തുടങ്ങും, പക്ഷേ അന്തിമഘട്ടത്തിൽ അത് പൂർത്തിയാക്കാതെ പോകുന്ന സ്വഭാവമുണ്ട്. എന്നാൽ സമീപകാലത്ത് നിങ്ങൾ ചില ഉറച്ച തീരുമാനങ്ങൾ എടുത്തുതുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള കഷ്ടപ്പാടുകൾ അവസാനിക്കും. ഇഷ്ടദൈവത്തെ മുറുകെ പിടിച്ച് ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുക. നിങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിക്കും.
സ്വസ്തിക ചിഹ്നം (നമ്പർ 2) തിരഞ്ഞെടുത്തവർക്ക്: ശുഭാപ്തി വിശ്വാസം കൊണ്ട് മാത്രമാണ് നിങ്ങൾ ഇതുവരെ ജീവിതത്തിൽ പിടിച്ചുനിൽക്കുന്നത്. എത്ര വലിയ തകർച്ചയിൽ വീണാലും നിങ്ങൾ വീണ്ടും പൊടിതട്ടി എഴുന്നേൽക്കും. നിങ്ങൾക്ക് മഹാദേവന്റെ അനുഗ്രഹം ജന്മനാ കവചമായി ലഭിച്ചിട്ടുണ്ട്, പക്ഷേ ആ കവചം നിങ്ങൾ മറന്നിരിക്കുകയാണ്. ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെ ആ കവചം ഉണർത്തിയെടുക്കുക. അത് ഉണർന്നാൽ നിങ്ങൾ എവിടെ തൊടുന്നുവോ അവിടെയെല്ലാം വിജയം കൈവരും, ദുഃഖത്തിന്റെ ഒരു കണിക പോലും ബാക്കിയുണ്ടാകില്ല.
ഹൃദയം നിറഞ്ഞ പ്രാർത്ഥനയ്ക്കാണ് പ്രപഞ്ചശക്തി ഉണരുക, വഴിപാടുകൾക്കല്ല. പ്രാർത്ഥന ഫലവത്താകുന്നില്ലെങ്കിൽ നിങ്ങളുടെ പേരും ജന്മനക്ഷത്രവും കമന്റിൽ രേഖപ്പെടുത്തുക, ആവശ്യമായ പരിഹാരങ്ങൾ അറിയിക്കുന്നതാണ്.