Thanks for watching! Content unlocked for this session.

മുഖ്യമന്ത്രിയെ കെട്ടിപ്പിടിച്ച അമ്മാളു അമ്മ; 79ാം വയസിലും നഗരം ശുചിയാക്കുന്നു

പറവൂരിലെ 79കാരിയായ അമ്മാളു അമ്മ എന്ന സീതമ്മാളിന്റെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കുന്നത് വൈറലായി. പുലർച്ചെ നാലുമണി മുതൽ പറവൂർ നഗരം ശുചിയാക്കുന്ന ഇവർ പറവൂരുകാരുടെ സ്വന്തം അമ്മാളു അമ്മയാണ്.

2018ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് മുഖ്യമന്ത്രിയുമായുള്ള ആദ്യ കണ്ടുമുട്ടൽ. അന്ന് അദ്ദേഹം അമ്മാളു അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അന്ന് മുതൽ എവിടെ കണ്ടാലും അദ്ദേഹം എന്നെ കെട്ടിപ്പിടിക്കും. “ഞാൻ അയാൾക്ക് അമ്മയാണ്, എനിക്ക് അയാൾ മകനും,” അവർ പറയുന്നു.

വയസ്സ് 79 ആയിട്ടും ജോലി ചെയ്യുന്നതിൽ അഭിമാനമുണ്ട് അമ്മാളു അമ്മയ്ക്ക്. “ഇരുന്ന് തിന്നാൽ ശരീരത്തിന് പിടിക്കില്ല. നടന്ന് വേല എടുത്ത് തിന്നാൽ ആരോഗ്യം കിട്ടും,” അവർ പറയുന്നു. നാഗർകോവിലിൽ നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് പറവൂരിലെത്തുന്ന അവർക്ക് കൈയിൽ കാശുണ്ടെങ്കിൽ ഓട്ടോറിക്ഷയിൽ വരും, ഇല്ലെങ്കിൽ നടന്നും.

മമ്മൂട്ടിയെ കാണാനുള്ള അവസരവും ലഭിച്ചു. “ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇത്രയും വലിയ സൗഭാഗ്യം ലഭിക്കുമെന്ന്,” അവർ പറഞ്ഞു.