Thanks for watching! Content unlocked for this session.

മനസ്സിൽ ഒരാളെ ഓർത്ത് റോസ നിറം തിരഞ്ഞെടുക്കൂ | തൊടുകുറി ഫലങ്ങൾ

നിങ്ങളുടെ മനസ്സിൽ ഒരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുക. ആ വ്യക്തി നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നറിയാൻ താഴെയുള്ള മൂന്ന് റോസാപ്പൂക്കളിൽ ഒന്ന് തിരഞ്ഞെടുക്കുക — ചുവപ്പ്, പിങ്ക്, അല്ലെങ്കിൽ മഞ്ഞ. നിങ്ങളുടെ മനസ്സ് പറയുന്ന നിറം തിരഞ്ഞെടുക്കുക.

ചുവപ്പ് റോസാപ്പൂവ് തിരഞ്ഞെടുത്തവർ:

നിങ്ങൾ മനസ്സിൽ വിചാരിച്ച വ്യക്തി ഒരു ശുദ്ധഗതിക്കാരനാണ്. ‘ഞാനും നന്നാവണം മറ്റുള്ളവരും നന്നാകണം’ എന്ന ചിന്താഗതിക്കാരൻ. പെട്ടെന്ന് ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞാലും പിന്നീട് അത് തെറ്റായിപ്പോയി എന്ന് വിചാരിക്കുന്ന ആളാണ്. കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വഭാവവും ഉണ്ട്. നിങ്ങളെ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ടെങ്കിലും നിങ്ങൾ ക്ഷമിച്ച് മുന്നോട്ട് പോവുകയാണ്. അയാളുടെ മനസ്സിൽ നിങ്ങൾ ശത്രുവല്ല, മിത്രമാണ്. എന്നാൽ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് നിങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ട്. പിന്നീട് സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ നിങ്ങളെ ഫേസ് ചെയ്യാൻ ധൈര്യമില്ലാതെ ആയിപ്പോയി. ഇയാളുടെ സ്വഭാവം മാറിമറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒറ്റക്ക് നിന്ന് തന്റെ ദുഃഖങ്ങൾ ആരോട് പറയാനെന്ന ധാരണയോടെ സങ്കടപ്പെടുന്ന ഒരു മനസ്സാണ് ഇയാൾക്ക്.

പിങ്ക് റോസാപ്പൂവ് തിരഞ്ഞെടുത്തവർ:

നിങ്ങൾ മനസ്സിൽ വിചാരിച്ച വ്യക്തി ഒരു പാവത്താനാണ്. ‘എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, മറ്റുള്ളവർ സന്തോഷമായിരുന്നാൽ മതി’ എന്ന ചിന്താഗതിക്കാരൻ. നിങ്ങൾ അയാളെ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട്, പക്ഷേ അയാൾ അങ്ങനെയുള്ള ആത്മാർത്ഥത കാണിക്കുന്നില്ല. മറ്റേതോ ലോകത്താണെന്ന പോലെയാണ് പെരുമാറ്റം. നിങ്ങളോട് ഇത്രയും കെയർലെസ് ആയി പെരുമാറാൻ കാരണം എന്താണെന്ന് നിങ്ങൾ സംശയിച്ചിട്ടുണ്ട്. വാസ്തവത്തിൽ അയാൾ നിങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടില്ല. എന്നാൽ നിങ്ങളെ ഒഴിവാക്കാനും സാധ്യമല്ല, കാരണം നിങ്ങളുടെ സ്വഭാവ മഹിമയിൽ അയാൾ സംതൃപ്തനാണ്. അയാളുടെ മനസ്സിൽ നിങ്ങളെക്കുറിച്ച് പല സംശയങ്ങളുണ്ട്. ചില ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉത്തരം കേൾക്കാൻ ഭയമുണ്ട്. ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാത്ത ആളാണ് ഇയാൾ എന്ന് നിങ്ങൾക്ക് അറിയാം. നിങ്ങൾക്ക് ഒരു സഹായവും ആവശ്യപ്പെട്ടാൽ അയാൾ ഉണ്ടാകും. എന്നാൽ ഇതുവരെ ഒരു കാര്യവും നിങ്ങൾക്ക് വേണ്ടവിധത്തിൽ സാധിച്ചു തന്നിട്ടില്ല. എങ്കിലും ഇയാൾ ഒരു പാവമല്ലേ എന്നോർത്ത് നിങ്ങൾ ക്ഷമിക്കുകയാണ്.

മഞ്ഞ റോസാപ്പൂവ് തിരഞ്ഞെടുത്തവർ:

നിങ്ങൾ മനസ്സിൽ വിചാരിച്ച വ്യക്തി ക്രൂര സ്വഭാവമുള്ളയാളാണ്. ‘ആര് ചത്താലും വേണ്ടില്ല, എനിക്ക് അടിയന്ത്രം ഉണ്ണണം’ എന്ന ചിന്താഗതിക്കാരൻ. അയാളെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. പരുഷമായ വാക്കുകൾ സംസാരിക്കും. ആരെ വഞ്ചിച്ചിട്ടും പണം നേടാനുള്ള മിടുക്കുണ്ട്. ഉള്ളിൽ ഭയമുണ്ടെങ്കിലും പുറത്ത് കാണിക്കില്ല. നിങ്ങൾ അത്ര പെട്ടെന്ന് വഴങ്ങുന്ന ആളല്ല എന്ന് അയാൾക്ക് ബോധ്യമായിട്ടുണ്ട്. ഭക്ഷണത്തോട് വളരെ താല്പര്യമുണ്ട്. ഇയാൾക്കൊപ്പമുള്ള സഹവാസം നിങ്ങൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ കടം ചോദിക്കും, പക്ഷേ തിരികെ തരാൻ കൂട്ടാക്കില്ല. പരദൂഷണം പറയാൻ വളരെ താല്പര്യമുണ്ട്. സ്വന്തം കയ്യിൽ നിന്ന് പണം മുടക്കാതെ അന്യരുടെ പണം കൊണ്ട് ഭക്ഷണപാനീയങ്ങൾ ആസ്വദിക്കും. നിങ്ങൾക്ക് അത്ര താല്പര്യമില്ലെങ്കിലും ക്ഷമിച്ച് ഇയാളുമായി സഹകരിച്ച് മുന്നോട്ട് പോവുകയാണ്. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ അവസരം കിട്ടിയാൽ നിങ്ങളെ ചൂഷണം ചെയ്യാനും മടിക്കാത്ത വ്യക്തിയാണ്.