കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീതി നടപ്പിലായിരിക്കുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനി ജി സുധാകരന്റെ മുന്നിൽ തലകുനിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പിണറായി പരസ്യമായി ‘ചെറ്റ്’ എന്ന് വിളിച്ച ആൾ തന്നെയാണ് ഇപ്പോൾ നിയമസഭയുടെ പ്രോട്ടം സ്പീക്കറായി നിയമിതനായിരിക്കുന്നത്.
സിപിഎമ്മിൽ നിന്ന് പുറത്തുപോയി കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ടികെ ഗോവിന്ദൻ, പി കുഞ്ഞികൃഷ്ണൻ, ജി സുധാകരൻ എന്നീ മൂന്ന് വിമതരും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് പിണറായിക്ക് ഏറ്റ ആദ്യ കനത്ത പ്രഹരമായിരുന്നു. ഇപ്പോൾ സുധാകരന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത് കാലത്തിന്റെ ഏറ്റവും വലിയ കാവ്യനീതി.
വിഡി സതീശൻ സർക്കാർ അധികാരമേറ്റ മണിക്കൂറുകൾക്കകം ആശാവർക്കർമാരുടെ ശമ്പളം 3000 രൂപയാക്കി ഉയർത്തി. പിണറായി സർക്കാർ കാലത്ത് മാസങ്ങളോളം സമരം ചെയ്തിട്ടും 1000 രൂപ മാത്രമാണ് ലഭിച്ചത്. സെക്രട്ടറിയറ്റിന്റെ നോർത്ത് ഗേറ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകളും പുനഃപരിശോധിക്കും.
40 ലധികം അകമ്പടി വാഹനങ്ങളുമായി പാഞ്ഞ പിണറായിയുടെ സ്ഥാനത്ത് വെറും രണ്ട് എസ്കോർട്ട് വാഹനങ്ങൾ മതിയെന്ന് പ്രഖ്യാപിച്ച സതീശൻ പിണറായിയെ ജനങ്ങൾക്ക് മുന്നിൽ വീണ്ടും നാണം കെടുത്തി.
സിപിഎമ്മിനുള്ളിൽ താഴെത്തട്ടിലുള്ള അണികൾ പിണറായിക്കെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിൽക്കണമെന്നും പ്രതിപക്ഷ നേതാവായി തുടരാൻ അനുവദിക്കില്ലെന്നുമാണ് അവരുടെ ആവശ്യം. നവകേരള സദസ്സിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പുനരന്വേഷണവും സർക്കാർ പ്രഖ്യാപിച്ചു.
അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതിയ പിണറായിക്ക് സ്വന്തം പാർട്ടിയിൽ നിന്നും പുതിയ ഭരണകൂടത്തിൽ നിന്നും ഒരേ സമയം ഏൽക്കേണ്ടി വരുന്ന ഈ പ്രഹരങ്ങൾ ധിക്കാരത്തിന് ജനങ്ങൾ നൽകിയ അന്തിമ വിധി തന്നെ.