Thanks for watching! Content unlocked for this session.

വീടിന്റെ ഈ കോണിൽ ഒരു കഷ്ണം ഇഞ്ചി വച്ചാൽ പണം കാന്തമായി ആകർഷിക്കും

വാസ്തുശാസ്ത്രവും ഹൈന്ദവ വിശ്വാസവും അനുസരിച്ച്, വീടിന്റെ കൃത്യമായ കോണിൽ ഒരു കഷ്ണം ഇഞ്ചി നട്ടാൽ അത് സമ്പത്തിനെ കാന്തം പോലെ ആകർഷിക്കുമെന്നാണ് വിശ്വാസം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ആത്മീയവും പ്രകൃതിദത്തവുമായ മാർഗങ്ങൾ തേടുന്നവർക്കിടയിൽ ഈ പുരാതന ആചാരം വീണ്ടും ശ്രദ്ധ നേടുന്നു.

സുഗന്ധവ്യഞ്ജന വസ്തുക്കളിൽ മഹാലക്ഷ്മിയുടെയും ധനാധിപതിയായ കുബേര ഭഗവാന്റെയും ചൈതന്യവും സാന്നിധ്യവും ഉണ്ടെന്നാണ് വിശ്വാസം. അത്തരത്തിൽ ഒന്നാണ് ഇഞ്ചി. ഇഞ്ചി നട്ട് പരിചരിക്കുമ്പോൾ, അതിന്റെ വളർച്ചയ്ക്കനുസരിച്ച് ജീവിതത്തിൽ സാമ്പത്തിക വർദ്ധനവും സമ്പത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കും ഉണ്ടാകുമെന്നാണ് വിശ്വാസം.

ഇഞ്ചി ഒരു ആഹാര പദാർത്ഥം മാത്രമല്ല, ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള ഔഷധം കൂടിയാണ്. പച്ചയായിരിക്കുമ്പോൾ പോഷകസമ്പുഷ്ടമായ ഇഞ്ചി ഉണങ്ങിയാൽ ചുക്കായി മാറുകയും അതിലും വലിയ ഔഷധഗുണം നൽകുകയും ചെയ്യും.

ഇഞ്ചി നടേണ്ട ദിശ

വാസ്തു നിർദ്ദേശിക്കുന്ന ഇഞ്ചി നടാനുള്ള ഉത്തമ സ്ഥാനം വടക്ക് ഭാഗമോ വടക്ക് കിഴക്ക് മൂലയോ (ഈശാനമൂല) ആണ്. വടക്ക് ദിശ കുബേര ഭഗവാന്റെ ദിശയാണ്, ഈ ദിശയിൽ നിന്നാണ് പണത്തെ ആകർഷിക്കുന്ന ഊർജ്ജം ഗൃഹത്തിലേക്ക് കടന്നുവരുന്നത്.

ചെയ്യേണ്ട വിധം

  • ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളാണ് ഇതിന് ഏറ്റവും ഉത്തമം.
  • രാഹുകാലം, ഗുളികകാലം, യമണ്ഡകാലം എന്നിവ ഒഴിവാക്കുക.
  • ഒരു മൺചട്ടിയിലോ ഗ്രോ ബാഗിലോ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് മൂലയിൽ ഒരു കഷ്ണം ഇഞ്ചി നടുക.
  • വടക്ക് ദർശനമായോ കിഴക്ക് ദർശനമായോ നിന്ന് കുബേര ഭഗവാനെയും ലക്ഷ്മി ഭഗവതിയെയും ഗണപതി ഭഗവാനെയും വിളിച്ച് സാമ്പത്തിക വളർച്ചയ്ക്കായി പ്രാർത്ഥിക്കുക.
  • ആ സ്ഥലം ശുചിയായി സൂക്ഷിക്കുക. ചുവട്ടിൽ മാലിന്യമോ കെട്ടിനിൽക്കുന്ന വെള്ളമോ ഇല്ലെന്ന് ഉറപ്പാക്കുക.

പ്രതീക്ഷിക്കാവുന്ന നേട്ടങ്ങൾ

  • കടബാധ്യതകളിൽ നിന്ന് പെട്ടെന്നുള്ള മോചനം
  • തൊഴിൽ, ബിസിനസ് തടസ്സങ്ങൾ നീങ്ങുക
  • പണത്തിന് കാന്തിക ആകർഷണം ഉണ്ടാകുക
  • കുടുംബത്തിലെ ദുർച്ചിലവുകൾ കുറയുക
  • സമ്പത്തും ഐശ്വര്യവും വർദ്ധിക്കുക

ഇഞ്ചി വളർന്ന് പാകമായാൽ വെട്ടിയെടുത്ത് ആഹാരത്തിന് ഉപയോഗിക്കാം. പിന്നീട് വീണ്ടും ഒരു കഷ്ണം അതേ സ്ഥാനത്ത് നട്ട് വിശ്വാസം തുടരാം. ചെറിയൊരു കഷ്ണം മതി, അത് കൃത്യമായി പരിചരിച്ചാൽ ഉറപ്പായ ഫലം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.