Thanks for watching! Content unlocked for this session.

പിപി ദിവ്യ നിശ്ചലം; നവീൻ ബാബു കേസിൽ പുതിയ വഴിത്തിരിവ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും നവീൻ ബാബു കേസിലെ പ്രതിയുമായ പിപി ദിവ്യ സോഷ്യൽ മീഡിയയിൽ നിശ്ചലയായിരിക്കുകയാണ്. ഒരുകാലത്ത് ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റുകളിട്ട് ആട്ടവും പാട്ടുമായി നടന്ന ദിവ്യയുടെ പേജ് ഇപ്പോൾ നിശ്ചലമാണ്.

നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് വിളിച്ചും അദ്ദേഹത്തിന്റെ കുടുംബത്തിന് തിരിച്ചടി കിട്ടുമ്പോൾ ആഹ്ലാദം പ്രകടിപ്പിച്ചും പോസ്റ്റുകളിട്ടിരുന്ന ദിവ്യ ഇപ്പോൾ പൊതുവേദിയിൽ നിന്ന് പിൻവാങ്ങിയിരിക്കുകയാണ്. ഭരണമാറ്റത്തിന് പിന്നാലെ സിബിഐ അന്വേഷണ ഭീഷണി നേരിടുന്ന ദിവ്യയും സംഘവും മാളത്തിൽ കയറിയതായാണ് സൂചന.

നവീൻ ബാബുവിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം നടത്തുന്ന നിയമ പോരാട്ടത്തിന് പുതിയ സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് വലിയ തിരിച്ചടിയാകുമെന്നും നിരവധി പേർ അഴിക്കുള്ളിൽ ആകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.